കേരളം

kerala

ETV Bharat / state

വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം - നെയ്യാറ്റിൻകര നഗരസഭ

നെയ്യാറ്റിൻകര നഗരസഭ ജീവനക്കാരിയെ ഫോണിൽ വധഭീഷണി മുഴക്കിയ കൗൺസിലർക്കെതിരെ പരാതിയുമായി ജീവനക്കാർ. നെയ്യാറ്റിൻകര നഗരസഭയിലെ ഗ്രാമം വാർഡ് കൗൺസിലർ പ്രവീണിനെതിരെയാണ് പരാതി.

neyyatinkara  concilor  neyyatinkara municipality  നെയ്യാറ്റിൻകര നഗരസഭ  thiruvananthapuram
ജീവനക്കാരിക്കെതിരെ വധഭീഷണി;കൗൺസിലർക്കെതിരെ പരാതിയുമായി ജീവനക്കാർ

By

Published : May 30, 2020, 3:16 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭ ജീവനക്കാരിയെ ഫോണിൽ വധഭീഷണി മുഴക്കിയ കൗൺസിലർക്കെതിരെ പരാതിയുമായി ജീവനക്കാർ. നെയ്യാറ്റിൻകര നഗരസഭയിലെ ഗ്രാമം വാർഡ് കൗൺസിലർ പ്രവീണിനെതിരെയാണ് പരാതി. ഫോണിൽ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാർ ഉൾപ്പെടെ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ ജോലിയിൽ പ്രവേശിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറാണ് പരാതിക്കാരി.

ജീവനക്കാരിക്കെതിരെ വധഭീഷണി;കൗൺസിലർക്കെതിരെ പരാതിയുമായി ജീവനക്കാർ

നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടതു പ്രകാരം വാർഡിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കൗൺസിലറെ വിളിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ജനപ്രതിനിധികൾ നഗരസഭ ജീവനക്കാരുടെ ജോലിക്കാരല്ലെന്നും പറഞ്ഞായിരുന്നു പ്രവീണിന്‍റെ ഭീഷണി. സംഭവം അറിഞ്ഞതോടുകൂടി നഗരസഭാ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ചെയർപേഴ്സണിനു ഉൾപടെ ജീവനക്കാർ പരാതി നൽകി. രണ്ടു ദിവസം മുമ്പ് നഗരസഭ പ്രോജക്‌ട് ഓഫീസർ കുമാറിന് നേരെയും ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായി. ഇതും ഉദ്യോഗസ്ഥർക്ക് ഇടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

ABOUT THE AUTHOR

...view details