തിരുവനന്തപുരം:പമ്പാ നദിയിലെ എക്കല്‍ മണ്ണാണ് നീക്കം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ണ് നീക്കം ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കാല താമസമുണ്ടായി. ഇത് പരിശോധിക്കാനാണ് മുൻ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും അവിടം സന്ദർശിച്ചത്.
പമ്പയിലെ മണല്‍ നീക്കം: വനംവകുപ്പിനെ തള്ളി മുഖ്യമന്ത്രി - soil
മണ്ണ് നീക്കം ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കാല താമസം ഉണ്ടായി. ഇത് പരിശോധിക്കാനാണ് മുൻ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും അവിടം സന്ദർശിച്ചത്.
പമ്പാ നദിയിലെ എക്കല്‍ മണ്ണാണ് നീക്കം ചെയ്യുന്നത്: മുഖ്യമന്ത്രി
വാരുന്ന മണലും എക്കലും കമ്പനിക്ക് കൊണ്ടു പോകാനാകില്ല. മണ്ണ് അവിടെ തന്നെ മാറ്റിയിടുകയാണ് ചെയ്യുക. നല്ല ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വിവാദങ്ങൾ എല്ലാ കാര്യത്തിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ നിയമപ്രകാരം എക്കൽ നീക്കാൻ ജില്ലാ കലക്ടർക്ക് അധികാരമുണ്ട്. അത് തടയാൻ വനം വകുപ്പിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.