കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍; കൂട്ടിയത് യൂണിറ്റിന് 9 പൈസ

സംസ്ഥാനത്ത് ഇന്നുമുതല്‍ മെയ്‌ 31 വരെ നാലുമാസ കാലത്തേക്കാണ് വൈദ്യുതി നിരക്കില്‍ വര്‍ധന. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുന്നത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല

Electricity charge hiked in Kerala  Electricity charge increased in Kerala  Electricity charge increased  Electricity charge hiked  Electricity charge in Kerala  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന  വൈദ്യുതി നിരക്ക് വര്‍ധന  വൈദ്യുതി നിരക്കില്‍ വര്‍ധന  ഗാര്‍ഹിക ഉപഭോക്താക്കള്‍  കെഎസ്ഇബി  റെഗുലേറ്ററി കമ്മിഷൻ  KSEB
വൈദ്യുതി നിരക്ക് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍

By

Published : Feb 1, 2023, 8:45 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തിൽ വന്നു. മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വർധന. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക.

40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയതിനെ തുടർന്നാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിൽ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചതിനേക്കാൾ 87 കോടി രൂപ അധികമായി ചെലവായി. തുടര്‍ന്നാണ് നിരക്കിൽ യൂണിറ്റിന് 9 പൈസ വർധിപ്പിക്കാൻ കമ്മിഷൻ അനുമതി നൽകിയത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 പൈസ യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു. ആയിരം വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details