കേരളം

kerala

ETV Bharat / state

ഇന്നലെ മാത്രം രണ്ടായിരത്തിലധികം പത്രികകൾ; തെരഞ്ഞെടുപ്പ് ചൂടിൽ തലസ്ഥാനം - തിരുവനന്തപുരം നാമനിർദേശ പത്രിക സമർപ്പണം

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസംബർ എട്ടിന് നടക്കും

Thiruvananthapuram nominations submitted  തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്  നാമനിർദേശ പത്രിക തിരുവനന്തപുരം  തിരുവനന്തപുരം തദ്ദേശ തെരഞ്ഞെടുപ്പ്  Thiruvananthapuram local election  തിരുവനന്തപുരം നാമനിർദേശ പത്രിക സമർപ്പണം  Thiruvananthapuram election nominations
തെരഞ്ഞെടുപ്പ്

By

Published : Nov 17, 2020, 9:58 AM IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനായി തിരുവനന്തപുരം ജില്ലയിൽ ഇന്നലെ മാത്രം ലഭിച്ചത് 2,682 നാമനിർദേശ പത്രികകൾ. വിവിധ ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 2,060 പേർ പത്രിക സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലേക്ക് 177 പേരും ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് 41 പേരും പത്രിക നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ വിവിധ വാർഡുകളിലേക്കായി 156 പേർ പത്രിക സമർപ്പിച്ചു. 248 പേരാണ് നഗരസഭകളിലേക്ക് പത്രിക നൽകിയത്.

ABOUT THE AUTHOR

...view details