കേരളം

kerala

ETV Bharat / state

സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകൾ സുഖമമായി നടക്കാൻ വേണ്ടിയാണ് സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയത്

kerala election  election commission  ban on transfer of government employees  കേരള  തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് കമ്മിഷൻ  സ്ഥലംമാറ്റം നിരോധിച്ചു
സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

By

Published : Nov 2, 2020, 7:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയത്. ഇന്ന് മുതലാണ് സ്ഥലംമാറ്റത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം ചീഫ് സെക്രട്ടറിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്‌കരൻ നൽകി. തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായാണ് ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സ്ഥലം മാറ്റം തടഞ്ഞത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഇലക്‌ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരായും വരണാധികാരികാളായും ഉപ വരണാധികാരികളായും ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ABOUT THE AUTHOR

...view details