കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ പിഴവ്; തിരുത്തലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മുന്നണികൾക്ക് കിട്ടിയ തദ്ദേശസ്ഥാപനങ്ങൾ എന്നത് നീക്കം ചെയ്‌ത് മുന്നണികൾ വിജയിച്ച വാർഡുകൾ എന്നാണ് തിരുത്തൽ വരുത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ പിഴവ്  തിരുത്തലുമായി കമ്മീഷൻ  തദ്ദേശ തെരഞ്ഞെടുപ്പ്  election commision correct mistakes in results  election commision
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ പിഴവ്; തിരുത്തലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

By

Published : Dec 18, 2020, 2:43 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിലെ ഫലങ്ങൾ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുന്നണികൾക്ക് കിട്ടിയ തദ്ദേശസ്ഥാപനങ്ങൾ എന്നത് നീക്കം ചെയ്‌ത് മുന്നണികൾ വിജയിച്ച വാർഡുകൾ എന്നാണ് തിരുത്തൽ വരുത്തിയത്. മുനിസിപ്പാലിറ്റികളിൽ യുഡിഎഫിന് മുൻതൂക്കം എന്നാണ് നേരത്തെ രേഖപ്പെടുത്തിയിരുന്നത്. ഇതും നീക്കം ചെയ്‌തു. സിപിഎമ്മിന്‍റെ പരാതിയെ തുടർന്നാണ് യുഡിഎഫിന് മുൻതൂക്കമെന്ന വാക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തിയത്.

വോട്ടെണ്ണൽ ദിവസം ചില മേഖലകളിൽ ഔദ്യോഗികമായി വരുന്ന കണക്കുകൾ അപ്‌ലോഡ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് സാങ്കേതിക തടസം അനുഭവപ്പെട്ടു. 35 മുനിസിപ്പാലിറ്റികളിൽ എൽഡിഎഫും 45 മുനിസിപ്പാലിറ്റികളിൽ യുഡിഎഫും എന്ന രീതിയിലുള്ള കണക്കുകളാണ് പുറത്തുവന്നത്. കണക്കുകൾ തെറ്റ് ആയതിനാൽ ഉദ്യോഗസ്ഥർക്ക് പുതിയ പാസ്‌വേഡുകൾ നൽകിയെങ്കിലും സാങ്കേതിക പ്രശ്‌നം പരിഹരിക്കാനായില്ല. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം എന്നത് നീക്കി പകരം വിജയിച്ച വാർഡുകളുടെ എണ്ണം നൽകി. 3077 മുൻസിപ്പൽ വാർഡുകളിൽ 1167 ഇടത്താണ് എൽഡിഎഫ് വിജയിച്ചത്. 1172 ഇടത്ത് യുഡിഎഫ് വിജയിച്ചു. 414 ഇടത്ത് മറ്റുള്ളവരാണ്. അതുകൊണ്ട് തന്നെ 35,45 എന്ന മുനിസിപ്പാലിറ്റികളുടെ കണക്കിൽ മാറ്റം വരും.

ABOUT THE AUTHOR

...view details