തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളിലിന് ഉപാധികളോടെ അനുവദിച്ച ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ ഇന്ന്(ഒക്‌ടോബർ 26) കോടതിയിൽ അപേക്ഷ നൽകും. സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതിയാകാൻ പാടില്ല എന്ന ജാമ്യവ്യവസ്ഥ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാര്‍ നീക്കം.
'എൽദോസ് കുന്നപ്പിള്ളിലിന്‍റെ ജാമ്യം റദ്ദാക്കണം' ; സർക്കാർ ഇന്ന് കോടതിയെ സമീപിക്കും
സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതി ആകാൻ പാടില്ലെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്‍റെ നീക്കം
ഏൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണം: സർക്കാർ ഇന്ന് കോടതിയിൽ അപേക്ഷ നൽകും
ALSO READ:എല്‍ദോസ് കുന്നപ്പിള്ളിലിനെ ബുധനാഴ്‌ച ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും
അഡ്വക്കേറ്റിന്‍റെ ഓഫിസിൽ വച്ച് മർദിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെ ചൂണ്ടിക്കാട്ടി യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചത്.