കേരളം

kerala

ETV Bharat / state

എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി - എറണാകുളം

എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സിംഗിൾ ബെഞ്ചിന്‍റെ കർശന നിർദേശം.

എൽദോസ് കുന്നപ്പിള്ളി  Eldhose Kunnappilly  sexual assault case  kerala highcourt  ഹൈക്കോടതി  എറണാകുളം  latest kerala news
എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി

By

Published : Nov 1, 2022, 5:46 PM IST

എറണാകുളം: ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ എല്ലാ ദിവസവും ഹാജരാകാണമെന്ന് ഹൈക്കോടതി നിർദേശം. കേസിൽ എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സിംഗിൾ ബെഞ്ച് കർശന നിർദേശം നൽകിയത്. എന്നും രാവിലെ ഒമ്പത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.

ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്‍റേതാണ് ഇടക്കാല ഉത്തരവ്. കേസിൽ എൽദോസിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹർജി അടുത്ത ആഴ്‌ച കോടതി വീണ്ടും പരിഗണിക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്.

കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായ സാഹചര്യത്തിൽ എൽദോസിന് മുൻ‌കൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു സർക്കാരിന്‍റെ വാദം. ദീർഘകാലത്തെ ബന്ധത്തിനിടയിൽ യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. പ്രാഥമിക അന്വേഷണത്തിൽ എൽദോസ് കുന്നപ്പിള്ളി കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം .

ABOUT THE AUTHOR

...view details