തിരുവനന്തപുരം:വെഞ്ഞാറമൂട് സ്ത്രീകളെയടക്കം അഞ്ചുപേരെ വെട്ടി വീഴ്ത്തിയ സംഭവത്തിൽ എട്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ഷൈനി, ഷാരു, ശ്രീനാഥ്, ശ്രീരാജ്, വിഷ്ണു, അരുൺ മഹേഷ്. സുഗീഷ്, എന്നീ പ്രതികളാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ നിരീക്ഷണത്തിൽ പോയ സാഹചര്യം മനസ്സിലാക്കിയാണ് പ്രതികൾ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ നാലാം പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടിൽ മഞ്ചേഷ് (23) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വെഞ്ഞാറമൂട് സി ഐ വിജയരാഘവന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വെഞ്ഞാറമൂടിൽ അഞ്ച് പേരെ വെട്ടിയ സംഭവത്തിൽ എട്ട് പേർ കൂടി അറസ്റ്റിൽ
വെഞ്ഞാറമൂട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നൽകുന്ന വെട്ടുവിള സ്വദേശികളുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കഞ്ചാവ് മാഫിയ ആക്രമണം അഴിച്ച് വിട്ടത്. ഇവരുടെ ആക്രമണത്തിൽ വെട്ടുവിള വെട്ടുവിള വീട്ടിൽ ലീല (44), വെട്ടുവിള വീട്ടിൽ മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടിൽ ശരത്ചന്ദ്രൻ (35), മാരിയത്തു വീട്ടിൽ സുനിൽ (38), മാരിയത് വീട്ടിൽ സുരേഷ് (35) എന്നിവർക്ക് പരിക്കേറ്റിരുന്നു. വെഞ്ഞാറമൂട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കച്ചവടത്തിന് നേതൃത്വം നൽകുന്ന വെട്ടുവിള സ്വദേശികളുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പരാതി ഉയർന്നിരുന്നു.
കഞ്ചാവ് വിൽപ്പന എതിർത്തവരെയാണ് സംഘം ആക്രമിച്ചത്. കഞ്ചാവ് വിൽപ്പനയെ എതിർത്തു സംസാരിച്ച ലീലയെ സംഘം വെട്ടി വീഴ്ത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടന്ന് അക്രമി സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയും മങ്ങാട്ട് മൂലയിൽ നിന്നുമെത്തിയ ഇരുപതോളം പേർ ചേർന്ന് രാത്രിയിൽ ആക്രമണം നടത്തുകയുമായിരുന്നെന്ന് വെഞ്ഞാറമൂട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.