മുപ്പത് ദിവസത്തെ റമദാന്‍ വ്രതാനുഷ്‌ഠാനത്തിന് പരിസമാപ്‌തിയായി. ആഹ്ലാദത്തിന്‍റെ തക്‌ബീര്‍ ധ്വനികളുമായി ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. റമദാനിലെ മുപ്പത് നോമ്പും പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
പുണ്യ റമദാനിന് പരിസമാപ്‌തി, തക്‌ബീര്‍ ധ്വനികള്‍ മുഴങ്ങി മസ്‌ജിദുകള്‍; ഇന്ന് ചെറിയ പെരുന്നാള്‍ - റമദാന്‍ വ്രതാനുഷ്‌ഠാനം
മൈലാഞ്ചിച്ചോപ്പിന്‍റെ മൊഞ്ചും പുത്തനുടുപ്പിന്‍റെ പുതുക്കവുമായി ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു.
വിവിധയിടങ്ങളിലെ ഈദ് ഗാഹുകളില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനകളില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. വ്രതശുദ്ധിയിലൂടെ നേടിയ ആത്മചൈതന്യവുമായി പുതുവസ്‌ത്രം ധരിച്ച് വിശ്വാസികള്‍ ഈദ് ഗാഹുകളിലേക്കെത്തും. മുഴുവന്‍ മഹല്ലുകളിലും ഈദ് ഗാഹുകളുണ്ടാകും.
ഫിത്വര്‍ സകാത്ത് നല്‍കിയതിന് ശേഷമാകും വിശ്വാസികള്‍ ഈദ് ഗാഹുകളിലേക്കെത്തുക. അത്തറിന്‍റെ മണമുള്ള ഈ ദിനത്തില്‍ വിശ്വാസികള്‍ കുടുംബബന്ധം ദൃഢമാക്കുകയും പരസ്‌പരം ആശ്ലേഷിച്ച് സ്‌നേഹം പങ്കിടുകയും ചെയ്യും. മൈലാഞ്ചി കൊണ്ട് വിസ്‌മയം തീര്‍ത്ത കൈകളാലുണ്ടാക്കിയ ബിരിയാണി കൂടിയായാല്‍ ചെറിയ പെരുന്നാള്‍ പൊടിപൊടിക്കും.