തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേട് അന്വേഷണത്തിൽ നിയമസഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നിയമസഭ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി നൽകിയ നോട്ടീസിന് നിയമസഭാ സെക്രട്ടറിക്കാണ് ഇഡി മറുപടി നൽകിയത്.
നിയമസഭ അവകാശങ്ങൾ ലംഘിച്ചിട്ടില്ല, ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നും ഇഡി
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഫയലുകൾ ആവശ്യപ്പെട്ടത്.
നിയമസഭ അവകാശങ്ങൾ ലംഘിച്ചിട്ടില്ല, ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നും ഇഡി
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഫയലുകൾ ആവശ്യപ്പെട്ടത്. അന്വേഷണത്തിനായി ഫയലുകൾ വിളിച്ചുവരുത്താൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ഇഡി വ്യക്തമാക്കി.
ഫയലുകൾ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സഭയുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ചായിരുന്നു നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് നൽകിയിരുന്നത്.