തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിലും ബാങ്കിലും എന്‍ഫോഴ്‌സ്‌മെന്‍റ് റെയ്‌ഡ്. ബാങ്കില്‍ തട്ടിപ്പ് നടത്തിയ മുഖ്യപ്രതികളുടെ വീടുകളില്‍ ഒരേ സമയമാണ് പരിശോധന നടക്കുന്നത്. ബാങ്കില്‍ നിന്ന് പ്രതികള്‍ തട്ടിയെടുത്ത പണം, ബിനാമി നിക്ഷേപം നടത്തിയതിന്‍റെ രേഖകള്‍ എന്നിവ കണ്ടെത്തുന്നതിനാണ് റെയ്‌ഡ് നടത്തുന്നതെന്നാണ് ലഭ്യമായ വിവരം.
കൊച്ചിയില്‍ നിന്നെത്തിയ സംഘം ഇന്ന് (10.08.2022) രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. 2017ലാണ് ബാങ്കില്‍ തട്ടിപ്പ് നടക്കുന്നതായി ആദ്യ വിവരം പുറത്ത് വന്നത്.