തിരുവനന്തപുരം : ശശി തരൂരിന് കേരളവുമായി എന്ത് ബന്ധമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (E P Jayarajan). കേരളത്തില്‍ തൊഴിലില്ലായ്‌മ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കേരള മോഡല്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന ശശി തരൂരിന്‍റെ വിമര്‍ശനത്തോടായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. തിരുവനന്തപുരത്തെ എം പി യായ അദ്ദേഹം തിരുവനന്തപുരത്തിന് വേണ്ടി എന്ത് ചെയ്‌തുവെന്നും കേരളത്തിന്‍റെ പ്രത്യേക താത്‌പര്യം സംരക്ഷിക്കാന്‍ ശശി തരൂര്‍ (Shashi Tharoor) എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു (E P Jayarajan On Shashi Tharoor ).
വിഴിഞ്ഞം ഉദ്‌ഘാടന ചടങ്ങില്‍ എത്തിയപ്പോള്‍ പോലും അദാനിയുമായി വിമാനത്തില്‍ സഞ്ചരിച്ചപ്പോള്‍ സൗഹൃദ സംഭാഷണം നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. ശശി തരൂര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് തന്നെ വിഴിഞ്ഞം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എ കെ ജി സെന്‍ററിലെ എല്‍ ഡി എഫ് യോഗത്തിന് ശേഷം നാളെ (നവംബര്‍ 11) കണ്ണൂരിലേക്ക് മടങ്ങുന്ന ഇ പി ജയരാജന്‍ ഇനി മുതല്‍ വിമാനയാത്രക്ക് എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനെ (Air India Express) ആശ്രയിക്കുമെന്നും വ്യക്തമാക്കി.