കേരളം

kerala

ETV Bharat / state

ജയരാജന്മാര്‍ തമ്മിലുള്ള വാക്പോര്: സിപിഎം അന്വേഷണ സമിതിയെ നിയോഗിച്ചുവെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയെന്ന് ഇ പി ജയരാജന്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇ പി ജയരാജനും പി ജയരാജനും തമ്മിൽ നടന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ചുവെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് ഇ പി ജയരാജന്‍ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കുറിച്ചത്.

resort controversy  e p jayarajan  p jayarajan  e p jayarajan facebook post  cpim  cpim council on resort controversy  latest news in trivandrum  latest news today  ജയരാജന്‍മാര്‍ തമ്മിലുള്ള വാക്പോര്  സിപിഎം അന്വേഷണ സമിതി  സിപിഎം  ഇ പി ജയരാജന്‍  പി ജയരാജന്‍  ഇ പി ജയരാജന്‍റെ ഫേയ്‌സ്‌ബുക്ക് പോസ്‌റ്റ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ജയരാജന്മാര്‍ തമ്മിലുള്ള വാക്പോര്; സിപിഎം അന്വേഷണ സമിതിയെ നിയോഗിച്ചുവെന്നത് അടിസ്ഥന രഹിതമായ വാര്‍ത്തയെനന് ഇ പി ജയരാജന്‍

By

Published : Feb 10, 2023, 9:42 PM IST

Updated : Feb 10, 2023, 9:56 PM IST

തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തിലെ ആരോപണങ്ങള്‍ പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സമിതിയെ നിയോഗിച്ചുവെന്ന് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന്‍. സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇ പി ജയരാജനും പി ജയരാജനും തമ്മിൽ നടന്ന ഏറ്റുമുട്ടല്‍ സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെയാണ് മാധ്യമങ്ങളെ വിമർശിച്ച് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയത്. ജയരാജന്മാര്‍ തമ്മിലുള്ള വാക്പോരും ആരോപണങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചതും അടിസ്ഥാനരഹിതമെന്ന് ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വരെ വാർത്തകൾ സൃഷ്‌ടിക്കുകയാണ്. നുണകൾ അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങളുടെ സിപിഎം വിരോധവും ഇടതുപക്ഷവും വിരോധവും നിറഞ്ഞ് അതിരു കടക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

വ്യക്തിഹത്യയുടെ തരത്തിലേക്ക് വരെ ഈ വിരോധം എത്തുന്നത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ല. ഇത്തരം നടപടികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.

Last Updated : Feb 10, 2023, 9:56 PM IST

ABOUT THE AUTHOR

...view details