കേരളം

kerala

ETV Bharat / state

പി.കെ കുഞ്ഞാലിക്കുട്ടി ബി ജെ പിയുടെ അംബാസിഡറെന്ന് ഡിവൈഎഫ് ഐ - ബി ജെ പി

ബി ജെ പിയുടെ രാഷ്‌ട്രീയം കേരളത്തിൽ നടപ്പാക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ നിയോഗം. കേന്ദ്ര അന്വേഷണ ഏജൻസികളെ വച്ച് ഭീഷണിപ്പെടുത്തിയാണ് ബി ജെ പി ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നത്.

പി.കെ കുഞ്ഞാലിക്കുട്ടി ബി ജെ പിയുടെ അംബാസിഡറെന്ന് ഡിവൈഎഫ് ഐ  dyfi told PK Kunhalikutty BJP's ambassador  തിരുവനന്തപുരം  കുഞ്ഞാലിക്കുട്ടി  ബി ജെ പി  bjp ambassador
പി.കെ കുഞ്ഞാലിക്കുട്ടി ബി ജെ പിയുടെ അംബാസിഡറെന്ന് ഡിവൈഎഫ് ഐ

By

Published : Sep 19, 2020, 5:59 PM IST

Updated : Sep 19, 2020, 10:35 PM IST

തിരുവനന്തപുരം: പി.കെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് വണ്ടി കയറിയത് ബി ജെ പിയുടെ അംബാസിഡറായി ആണെന്ന് ഡിവൈഎഫ് ഐ. ബി ജെ പിയുടെ രാഷ്‌ട്രീയം കേരളത്തിൽ നടപ്പാക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ നിയോഗം. കേന്ദ്ര അന്വേഷണ ഏജൻസികളെ വച്ച് ഭീഷണിപ്പെടുത്തിയാണ് ബി ജെ പി ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നത്.

മാറാട് കേസിലെ സി ബി ഐ അന്വേഷണം കൂടാതെ ഐസ്ക്രീം പാർലർ കേസിൽ ഉൾപ്പെട്ട രണ്ട് പെൺകുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതും കുഞ്ഞാലിക്കുട്ടിയെ ഭയപ്പെടുത്തുന്നുണ്ട്. സ്വർണക്കടത്തിലും എന്തൊക്കേയോ കുഞ്ഞാലിക്കുട്ടിക്ക് മറയ്ക്കാനുണ്ട്. ഇവയെല്ലാം വച്ച് കുഞ്ഞാലിക്കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് ബി ജെ പി കാര്യങ്ങൾ നടത്തുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം പറഞ്ഞു.

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന അക്രമ സമരങ്ങളെല്ലാം ആർഎസ്എസ് ആസൂത്രണം ചെയ്തതാണ്. ഇതാണ് കോൺഗ്രസും ലീഗും നടപ്പിലാക്കുന്നത്. ഇതിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും റഹിം ആരോപിച്ചു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. അറ്റാഷയ്ക്ക് പങ്കില്ലെന്ന് വി.മുരളീധരൻ പറയുമ്പോൾ കോൺസുലേറ്റ് ജനറലിനെ തന്നെ സംശയിക്കണമെന്നാണ് എൻ.ഐഎ പറയുന്നത്. വി.മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായിരിക്കുന്നിടത്തോളം അന്വേഷണം ശരിയായി നടക്കില്ല. രാജ്യത്തെ സ്വാധീനശക്തികൾ ഇതിനു പിന്നിൽ ഉണ്ടെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. വി.മുരളീധരന്‍റെ പേര് എൻ.ഐ.എ പറയാതെ പറയുകയാണ്. ഈ വലിയ റാക്കറ്റിന്‍റെ ഒരറ്റത്ത് വി.മുരളീധരനും ബി ജെ പി യുമാണ്.

കസ്റ്റംസ് കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് ഉന്നത സ്വാധീനം കൊണ്ട് തന്നെയാണ്. എന്നാൽ ഇക്കാര്യം സംബന്ധിച്ച് യു ഡി എഫ് മിണ്ടുന്നില്ല. മുരളീധരൻ രാജി വയ്ക്കാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്നും റഹിം പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് സംരക്ഷണം ലഭിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ സിബിഐ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പെരിയ കൊലക്കേസിൽ കാണിച്ച ധൃതി സിബിഐ ടൈറ്റാനിയം കേസിൽ കാണിക്കാതിരിക്കുന്നത് ധാരണയ്ക്ക് തെളിവാണെന്നും റഹിം ആരോപിച്ചു. ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം മഷിക്കുപ്പി സമരമാണ്. സമരക്കാർക്ക് നേരെ പോലീസ് അതിക്രമം എന്ന് പറയാൻ കഴിയില്ല. യുവജന സമരത്തെ ആക്രമിച്ചവരാണ് യു ഡി എഫുകാർ. ഇപ്പോൾ പൊലീസ് ഉപയോഗിക്കുന്ന ആയുധങ്ങളെല്ലാം ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് വാങ്ങിയതാണെന്നും റഹിം പറഞ്ഞു .

പി.കെ കുഞ്ഞാലിക്കുട്ടി ബി ജെ പിയുടെ അംബാസിഡറെന്ന് ഡിവൈഎഫ് ഐ
Last Updated : Sep 19, 2020, 10:35 PM IST

ABOUT THE AUTHOR

...view details