കേരളം

kerala

ETV Bharat / state

'സുധാകരൻ മൂലയ്ക്കിരിക്കുന്ന കോടാലി' ; കരുണാകരന്‍ ട്രസ്റ്റിനായി പിരിച്ച കോടികൾ എവിടെയെന്ന് ഡിവൈഎഫ്‌ഐ - എഎ റഹീം

കരുണാകരനെ വിറ്റ കാശും മുരളീധരനുമാണ് സുധാകരന്‍റെ കീശയില്‍. കരുണാകരനെ വിറ്റ അഴിമതിക്കാരനാണ് കെപിസിസി തലപ്പത്തുള്ളതെന്നും എ എ റഹീം.

dyfi state secretary aa rahim against k sudhakaran  dyfi state secretary aa rahim  aa rahim  dyfi state secretary  k sudhakaran  aa rahim against k sudhakaran  കരുണാകരന്‍ ട്രസ്റ്റിനായി പിരിച്ച കോടികൾ എവിടെയെന്നും ഡിവൈഎഫ്‌ഐ  കരുണാകരന്‍ ട്രസ്റ്റിനായി പിരിച്ച കോടികൾ എവിടെയെന്ന് ഡിവൈഎഫ്‌ഐ  സുധാകരൻ മൂലയ്ക്കിരിക്കുന്ന കോടാലി  k karunakaran against k sudhakaran  k karunakaran about k sudhakaran  k karunakaran on k sudhakaran  k karunakaran  മുരളീധരൻ  കെ മുരളീധരൻ  muraleedharan  കെപിസിസി പ്രസിഡന്‍റ്  kpcc  kpcc president  കോടാലി  എഎ റഹീം  റഹീം
dyfi state secretary aa rahim against k sudhakaran

By

Published : Sep 22, 2021, 3:56 PM IST

തിരുവനന്തപുരം :കരുണാകരന്‍ ട്രസ്റ്റിനായി പിരിച്ച 16 കോടി രൂപ എന്ത് ചെയ്‌തെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. മൂലയ്ക്കിരിക്കുന്ന കോടാലിയെന്ന് കെ. കരുണാകരന്‍ വിശേഷിപ്പിച്ച നേതാവാണ് സുധാകരന്‍. ഈ കോടാലിയാണ് കെ. മുരളീധരന്‍ ഇപ്പോള്‍ പിടിക്കുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു.

കരുണാകരനെ വിറ്റ കാശും മുരളീധരനുമാണ് സുധാകരന്‍റെ കീശയില്‍. കരുണാകരനെ വിറ്റ അഴിമതിക്കാരനാണ് കെപിസിസി തലപ്പത്തുള്ളത്. ഇത് മനസിലാക്കുന്നവരാരും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കില്ലെന്നും എ എ റഹീം വ്യക്തമാക്കി.

മനുസ്‌മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്‌കൃതനായി സുധാകരന്‍റെ സര്‍ട്ടിഫിക്കറ്റ് സിപിഎം സെക്രട്ടറി എ. വിജയരാഘവന് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:സര്‍ക്കാര്‍ ഇഷ്ടമുള്ളത് മാത്രം കേൾക്കുകയും അഭിപ്രായങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു: ഉമ്മൻചാണ്ടി

അതേസമയം പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ അഭിപ്രായമെന്നും റഹീം പറഞ്ഞു. യോഗം വിളിക്കേണ്ട എന്ന നിലപാട് സര്‍ക്കാരിനുണ്ടെന്ന് കരുതുന്നില്ല. ആര്‍എസ്എസും എസ്‌ഡിപിഐയും ജമാഅത്ത് ഇസ്ലാമിയും ഈ വിഷയത്തെ സുവര്‍ണാവസരമായി കാണുകയാണെന്നും റഹീം വ്യക്തമാക്കി.

ABOUT THE AUTHOR

...view details