സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ സാധാരണ വിഭാഗത്തിൽപ്പെട്ട ഡ്രൈവർമാർക്കുളള പുതിയ യൂണിഫോം നിശ്ചയിച്ചു . കറുത്ത നിറത്തിലുളള പാന്‍റ്സും വെളള നിറത്തിലുളള ഷർട്ടുമാണ് പുതിയ വേഷം .
സർക്കാർ ഡ്രൈവർമാർക്ക് ഇനി ബ്ലാക്ക് ആന്‍റ് വൈറ്റ് യൂണിഫോം - ബ്ലാക്ക് ആന്‍റ് വൈറ്റ്
യൂണിഫോം അലവൻസിന് അർഹതയുളള എല്ലാ ഡ്രൈവർമാരും ജോലിസമയത്ത് നിർബന്ധമായും യൂണിഫോം ധരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
ഫയൽചിത്രം
എൻ.സി.സി, ടൂറിസം, പൊലീസ്, എക്സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിൽ ഉളളവർക്ക് പുതിയ ഉത്തരവ് ബാധകമാവില്ലെന്നാണ് സൂചന. യൂണിഫോം അലവൻസിന് അർഹതയുളള എല്ലാ ഡ്രൈവർമാരും ജോലിസമയത്ത് യൂണിഫോം നിർബന്ധമായും ധരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.