തിരുവനന്തപുരം:കേരള പൊലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കാലത്തേക്കാൾ തീർത്തും വ്യത്യസ്‌തമായ നിലയിലേക്ക് പൊലീസ് ഉയർന്നു വന്നു. മികച്ച പ്രൊഫഷണലുകളും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും സേനയിലേക്ക് വരുന്നത് നല്ല മാറ്റമായി കാണുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
രാജ്യം ശ്രദ്ധിക്കുന്ന സേനയായി കേരള പൊലീസ് മാറി: മുഖ്യമന്ത്രി പിണറായി വിജയന്‍ - കേരള പൊലീസ്
99 പൊലീസ് ഡ്രൈവർ കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
രാജ്യം ശ്രദ്ധിക്കുന്ന സേനയായി കേരള പൊലീസ് മാറി: മുഖ്യമന്ത്രി പിണറായി വിജയന്‍
ഒരു തെളിവും അവശേഷിപ്പിച്ചിട്ടില്ലെന്ന ആത്മവിശ്വാസത്തോടെ രാജ്യം വിട്ടു പോകുന്ന സൈബർ കുറ്റവാളികളെ പോലും പിന്തുടർന്ന് പിടികൂടാൻ സാധിക്കുന്ന മികവിലേക്ക് പൊലീസ് ഉയർന്നു. പരിശീലനം പൂർത്തിയാക്കിയ ഡ്രൈവർ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിശീലനം പൂര്‍ത്തിയാക്കിയ 99 ഡ്രൈവർ കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡാണ് ഇന്ന് (02-07-2022) തിരുവനന്തപുരത്ത് നടന്നത്.