തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിൽ മാധ്യമ പ്രവർത്തകർക്ക് ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ തുടർന്ന് ഇയാളുമായി അടുത്ത സമ്പർക്കത്തിൽ വന്ന മാധ്യമ പ്രവർത്തകരുൾപ്പെടെ നിരീക്ഷണത്തിൽ പോകും.
പെട്ടിമുടിയിൽ മാധ്യമ പ്രവർത്തകർക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർക്ക് കൊവിഡ് - തിരുവനന്തപുരം
ഇപ്പോഴും നാം മുൻ കരുതലില്ലാതെയാണ് വിവിധയിടങ്ങളിൽ പോകുന്നത്. മതിയായ ആരോഗ്യ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പെട്ടിമുടിയിൽ മാധ്യമ പ്രവർത്തകർക്കൊപ്പമുണ്ടായിരുന്ന ഡ്രൈവർക്ക് കൊവിഡ്
പെട്ടിമുടിയിലെ സംഭവം കൊവിഡ് ആർക്കും എവിടെ വച്ചും ബാധിക്കാമെന്നതിന്‍റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ നേരത്തെ തന്നെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുകൾ നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോഴും നാം മുൻ കരുതലില്ലാതെയാണ് വിവിധയിടങ്ങളിൽ പോകുന്നത്. മതിയായ ആരോഗ്യ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.