കേരളം

kerala

ETV Bharat / state

V Sivankutty | അധ്യാപികമാര്‍ക്ക് വേഷം നിഷ്‌കര്‍ഷിച്ചിട്ടില്ല ,സ്‌കൂളുകളിൽ ലിംഗ സമത്വം ഉറപ്പാക്കും : വി.ശിവൻകുട്ടി - അധ്യാപികമാർക്ക് പ്രത്യേക വേഷമില്ല

പൊതുവിദ്യാഭ്യാസ മേഖലയില്‍(Public education ) സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരും. പാഠ്യപദ്ധതിയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി (education minister about gender equality in schools)

dresscode for teachers  gender equality in schools  Public Education Minister  V Sivankutty about new school curriculum  സ്‌കൂളുകളിലെ ലിംഗ സമത്വം  സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം  പൊതുവിദ്യാഭ്യാസ മേഖല  അധ്യാപികമാർക്ക് പ്രത്യേക വേഷമില്ല  സ്‌കൂൾ യൂണിഫോമിൽ ലിംഗ സമത്വം
അധ്യാപികമാര്‍ക്ക് വേഷം നിഷ്‌കര്‍ഷിച്ചിട്ടില്ല, സ്‌കൂളുകളിൽ ലിംഗ സമത്വം ഉറപ്പുവരുത്തും: വി.ശിവൻകുട്ടി

By

Published : Nov 20, 2021, 8:42 PM IST

തിരുവനന്തപുരം : സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ അധ്യാപികമാര്‍ക്ക് പ്രത്യേക വസ്ത്രം (dresscode for teachers) നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി (v shivankutty). പ്രത്യേക വേഷം ധരിച്ചുവരണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സര്‍ക്കാര്‍ പരിധിയില്‍ വരുന്ന സ്‌കൂളുകള്‍ക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബോയ്‌സ് സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തില്‍ സമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നുവരേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ലിംഗ സമത്വം ഉറപ്പ് വരുത്തുന്ന(education minister about gender equality in schools) യൂണിഫോം കൊണ്ടുവരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നതായും മന്ത്രി പറഞ്ഞു.

Also Read: വന്യമൃഗ ശല്യം രൂക്ഷം,തകര്‍ന്ന റോഡുകളും ; ദുരിത നടുവില്‍ മാന്‍കുത്തിമേട് നിവാസികള്‍

പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരും. മാറുന്ന ലോകത്തെ തുറന്നുകാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി(V Sivankutty about new school curriculum). പാഠ്യപദ്ധതിയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തും. മനുഷ്യന്‍റെ മുഖവും മണ്ണിന്‍റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

ഫയലുകള്‍ തീര്‍പ്പാക്കാന്‍ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥരെയും മന്ത്രി വിമര്‍ശിച്ചു. പെന്‍ഷന്‍ പറ്റി ഇറങ്ങേണ്ടവര്‍ കൂടി ആണ് തങ്ങളെന്ന ബോധം ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

ABOUT THE AUTHOR

...view details