എറണാകുളം: ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്. എറണാകുളം ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ച എറണാകുളം എസിജെഎം കോടതി അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയിരുന്നു. ഡോളർ കടത്ത് കേസിൽ യുഎഇയിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ലഫീർ മുഹമ്മദിന്‍റെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്.
ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
യുഎഇ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിനായി ഉന്നതർ കടത്തിയ പണം സ്വീകരിച്ചവരിൽ ലഫീർ മുഹമ്മദ് ഉണ്ടെന്ന സ്വപ്ന, സരിത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉന്നതരുമായി ബന്ധമുണെന്ന് സംശയിക്കുന്ന പ്രാവാസി നാസ് അബ്ദുള്ളയെയും കെച്ചിയിലെത്തിച്ച് കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. ഇയാൾക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി കെ ടി ജലീൽ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.