തിങ്കളാഴ്ച രാത്രിയോടെയാണ് കാട്ടാക്കടയിൽ കോൺഗ്രസ് പാർട്ടി ഓഫിസിനും നാലു വീടുകൾക്ക് നേരെയും ആക്രമണമുണ്ടായത്. പൂവച്ചൽ ജംഗ്ഷനിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസാണ്അടിച്ചു തകർത്തത്. ഓഫീസിൽ മുൻവശത്ത് സ്ഥാപിച്ചിരുന്ന ബോർഡുകൾ കീറിയ നിലയിലാണ്. ഓഫീസിനുളളിലെമേശയും കസേരയുംമൈക്ക് സെറ്റും അടിച്ചു തകർത്തു. കൊടികൾ വാരി വലിച്ചിട്ട നിലയിലാണ്.വാടകക്കാർ താമസിക്കുന്ന മുകൾ നിലയിലെ കെട്ടിടത്തിന്‍റെചില്ലുകളും അക്രമികൾ തകർത്ത നിലയിലാണ്.
കാട്ടാക്കടയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം
പൂവച്ചൽ ജംഗ്ഷനിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസാണ് അടിച്ചു തകർത്തത്. ഓഫീസിൽ മുൻവശത്ത് സ്ഥാപിച്ചിരുന്ന ബോർഡുകൾ കീറിയ നിലയിലാണ്. ഓഫീസിനുളളിലെ മേശയും കസേരയും മൈക്ക് സെറ്റും അടിച്ചു തകർത്തു.വാടകക്കാർ താമസിക്കുന്ന മുകൾ നിലയിലെ കെട്ടിടത്തിന്‍റെ ചില്ലുകളും അക്രമികൾ തകർത്ത നിലയിലാണ്.
പൂവച്ചൽ മണ്ഡലം പ്രസിഡന്‍റ്സത്യദാസ് പൊന്നെടുത്ത കുഴിയുടെ വീട്ടിലെ ചില്ലുകൾ എറിഞ്ഞു തകർത്തു. ശബ്ദം കേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.പൂവച്ചൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും എൻഎസ്എസ് കരയോഗം പ്രസിഡന്‍റുമായ സുകുമാരൻ നായരുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വീടിന്‍റെഓട് എറിഞ്ഞു തകർത്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷാനിന്‍റെകാപ്പിക്കാടുള്ള വീട്ടിൽ എത്തിയ അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഷാനിന്‍റെമാതാവ് ബഹളം വച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. അതേ സമയം പൂവച്ചൽ പഞ്ചായത്ത്അംഗം(സിപിഎം)ജി.ഒ ഷാജിയുടെ വീടിന് നേരെയും അക്രമം ഉണ്ടായി. ഇവിടെ വീടിന്‍റെജനൽ ചില്ല് തകർന്നനിലയിലാണ്. അക്രമം ഉണ്ടായ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി.