കേരളം

kerala

ETV Bharat / state

കൊവിഡ് രോഗിയെ പുഴുവരിച്ചതിൽ സസ്പെൻഷൻ; ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം, കൊച്ചി മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്‌ടർമാർ കൊവിഡ് നോഡൽ ഓഫീസർ സ്ഥാനം രാജിവച്ചു.

തിരുവനന്തപുരം  thiruvananthapuram  covid 19  patient  worm infestation  thiruvananthapuram  കൊവിഡ്  ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടി  പ്രതിഷേധം തുടരുന്നു
കൊവിഡ് രോഗിയെ പുഴുവരിച്ചതിൽ ഡോക്ടറുടെ സസ്പെൻഷൻ; ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു

By

Published : Oct 3, 2020, 3:03 PM IST

തിരുവനന്തപുരം: കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഡോക്ടർമാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം, കൊച്ചി മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്‌ടർമാർ കൊവിഡ് നോഡൽ ഓഫീസർ സ്ഥാനം രാജിവച്ചു. മറ്റു മെഡിക്കൽ കോളജുകളിലെ നോഡൽ ഓഫീസർമാരും ചുമതലയൊഴിയുമെന്ന് കേരള ഗവൺമെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. അതേസമയം രാജിവയ്ക്കുന്നവരെ സസ്പെൻഡ് ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ഭീഷണിക്ക് വഴങ്ങില്ലെന്ന് ഡോക്ടർമാരും വ്യക്തമാക്കിയിട്ടുണ്ട്. അസിസ്റ്റന്‍റ് നോഡൽ ഓഫീസർമാരും രാജി വയ്ക്കാനോ ജോലിക്ക് ഹാജരാകാതിരിക്കാനോ ഉള്ള തയ്യാറെടുപ്പിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർ രാവിലെ ആരംഭിച്ച 48 മണിക്കൂറിലേയുള്ള നിരാഹാരവും തുടരുകയാണ്.

ABOUT THE AUTHOR

...view details