ഡോക്‌ടറെ കാറിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി - dead body found
കയ്യിൽ കുത്തിവച്ചുവെന്ന് കരുതുന്ന സിറിഞ്ച് കാറിനുള്ളിൽ നിന്നും കണ്ടെത്തിയതായി പൊലീസ്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ കാറിനുള്ളിൽ മരിച്ച നിലയിൽ. ശ്രീകാര്യം അലത്തറ സ്വദേശി ഡോ.മിനിമോളെ(45)യാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ക്യാമ്പസിലെ ഗ്രൗണ്ടിന് സമീപത്തായിരുന്നു കാറുണ്ടായിരുന്നത്. കയ്യിൽ കുത്തിവച്ചുവെന്ന് കരുതുന്ന സിറിഞ്ച് കാറിനുള്ളിൽ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇവരുടെ ഭർത്താവ് വിനു മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം ഡോക്‌ടറാണ്. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.