തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷിക്കുന്നതിന് ദിവ്യ വി ഗോപിനാഥ് ഐ.പി.എസിനെ ചുമതലപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ദിവ്യ വി ഗോപിനാഥിനെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വനിതാ ഐപിഎസ് ഓഫീസറെ അന്വേഷണത്തിന് നിയോഗിച്ചത്. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ്‌പി ഇ എസ് ബിജുമോനെയും അന്വേഷണ സംഘത്തില്‍ നിയമിച്ചു.
കടയ്ക്കാവൂര്‍ പോക്‌സോ കേസ്; ദിവ്യ ഗോപിനാഥ് ഐ.പി.എസ് അന്വേഷിക്കും - pocso cases in kerala
ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വനിതാ ഐപിഎസ് ഓഫീസറെ അന്വേഷണത്തിന് നിയോഗിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
കടയ്ക്കാവൂര്‍ പോക്‌സോ കേസ്; അന്വേഷണ ചുമതല ദിവ്യ ഗോപിനാഥ് ഐ.പി.എസിന്
മകനെ അമ്മ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കടയ്ക്കാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ പിതാവിന്‍റെ രണ്ടാം വിവാഹത്തെ എതിര്‍ത്തിനെ തുടര്‍ന്നാണ് കേസെന്നായിരുന്നു അമ്മയുടെ ആരോപണം. കേസില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതി കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.