കേരളം

kerala

ETV Bharat / state

ആര്യ രാജേന്ദ്രനെ മേയർ ആക്കാനുള്ള തീരുമാനത്തിന് ജില്ലാ കമ്മിറ്റിയുടെ അംഗീകാരം - തിരുവനന്തപുരം

ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് 21 കാരിയായ മുടവൻമുകൾ കൗൺസിലറായ അര്യയെ മേയറാക്കാൻ തീരുമാനിച്ചത്.

District committee approves Arya Rajendran mayor  Arya Rajendran mayor  ആര്യ രാജേന്ദ്രൻ  ജില്ലാ കമ്മിറ്റി  തിരുവനന്തപുരം  സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്
ആര്യ രാജേന്ദ്രനെ മേയർ ആക്കാനുള്ള തീരുമാനത്തിന് ജില്ലാ കമ്മിറ്റിയുടെ അംഗീകാരം

By

Published : Dec 26, 2020, 4:41 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനം ആര്യ രാജേന്ദ്രന് നൽകാനുള്ള സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻ്റെ തീരുമാനത്തിന് ജില്ലാകമ്മിറ്റി അംഗീകാരം നൽകി. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് മുടവൻമുകൾ കൗൺസിലറായ അര്യയെ മേയറാക്കാൻ തീരുമാനിച്ചത്. നാളെ സിപിഎം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ .

തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി ഡി സുരേഷ്‌കുമാറിനെയും തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മലയിൻകീഴ് ഡിവിഷനിൽ നിന്നുള്ള അംഗമാണ് സുരേഷ്‌കുമാർ.

ABOUT THE AUTHOR

...view details