തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സിന്‍ വിതരണം നടന്നു. 133 കേന്ദ്രങ്ങളിലായാണ് വാക്‌സിനേഷന്‍ നടന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളും ബാക്കി ജില്ലകളില്‍ ഒമ്പത് വീതം കേന്ദ്രങ്ങളിലുമായാണ് വാക്‌സിൻ വിതരണം ചെയ്തത്. ആരോഗ്യ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്‌സിനേഷന്‍ യാഥാർഥ്യമാക്കുന്നത്.
ചരിത്രമെഴുതി കേരളവും: വാക്‌സിൻ സ്വീകരിച്ച് ആരോഗ്യപ്രവർത്തകർ
ഓരോ ആള്‍ക്കും 0.5 എം.എല്‍. കൊവീഷീല്‍ഡ് വാക്‌സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക.
ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്‌സിൻ നൽകിയത്. വാക്‌സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്‌കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി കെ.കെ. ശൈലജ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വാക്‌സിൻ കേന്ദ്രത്തിൽ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയിട്ടുള്ളത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെയാണ് ഡോസ് വാക്‌സിനുകള്‍ ജില്ലകളില്‍ വിതരണം ചെയ്തിട്ടുള്ളത്.
ഒരു ദിവസം 100 പേർക്കാണ് ഒരു വാക്‌സിനേഷൻ കേന്ദ്രത്തിൽ വാക്‌സിൻ നൽകുന്നത്. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്ന് മുറികളാണുണ്ടാവുക. വാക്‌സിനേഷനായി അഞ്ച് വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടാകും. ഓരോ ആള്‍ക്കും 0.5 എം.എല്‍. കൊവീഷീല്‍ഡ് വാക്‌സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെയാണ് വാക്‌സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്നാണ് എന്ന് എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.