കേരളം

kerala

ETV Bharat / state

'മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരം'; കെ സുധാകരൻ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

സര്‍വകലാശാല നിയമനങ്ങളിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു

disclosure against cheif minister  cheif minister  disclosure against cheif minister by governer  kpcc president k sudhakaran  k sudhakaran about governer  k sudhakaran about cheif minister  cheif minister and governer  latest news in trivandrum  governer controversy  മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍  ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരം  സര്‍വകലാശാല നിയമനങ്ങളിലെ മാനദണ്ഡങ്ങള്‍  ഗവര്‍ണറുടെ വെളിപ്പെടുത്തല്‍  അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന്  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം  ജനാധിപത്യത്തിന് ഭൂഷണമല്ല  കെ കെ രാഗേഷിന്‍റെ ഭാര്യ  മുഖ്യമന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറി  മുഖ്യമന്ത്രിയെ കുറിച്ച് കെ സുധാകരന്‍  ഗവര്‍ണര്‍ വിവാദം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരം'; കെ.സുധാകരൻ

By

Published : Sep 19, 2022, 3:33 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സര്‍വകലാശാല നിയമനങ്ങളിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് സുധാകരൻ പറഞ്ഞു. ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം നടത്തണം.

കേരളത്തിന് നാളിതുവരെ പരിചയമില്ലാത്ത ക്രിമിനല്‍ സംഘങ്ങളാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത്. കേരള ഗവര്‍ണറെ പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരണം നടത്തുന്നത്. ചരിത്രകോണ്‍ഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ അക്രമം ഗവര്‍ണര്‍ തുറന്ന് പറഞ്ഞിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറാകാതിരുന്നത് ഗൗരവമായ കുറ്റമാണെന്ന് സുധാകരന്‍ പറഞ്ഞു.

പരസ്‌പര വിഴുപ്പലക്കല്‍ ജനാധിപത്യത്തിന് ഭൂഷണമല്ല: മുഖ്യമന്ത്രിയുടെ പ്രെെവറ്റ് സെക്രട്ടറി കൂടിയായ കെ കെ രാഗേഷിന്‍റെ ഭാര്യയെ അസോ.പ്രൊഫസറായി നിയമിച്ചത് ഹൈെക്കോടതി സ്റ്റേ ചെയ്‌തിട്ടും ആ നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും പല വിഷയങ്ങളിലും പരസ്യമായി തര്‍ക്കിക്കുകയും ഒടുവില്‍ രഹസ്യമായി സന്ധി ചെയ്യുകയുമാണ് പതിവ്. മുഖ്യമന്ത്രിയും ഗവര്‍ണറും ഇപ്പോള്‍ നടത്തുന്ന പരസ്‌പര വിഴുപ്പലക്കല്‍ ജനാധിപത്യത്തിന് ഭൂഷണമല്ല.

അര്‍ഹതയും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് സിപിഎമ്മിന് വേണ്ടി സര്‍വകലാശാലകളില്‍ ഇക്കാലയളവില്‍ നിരവധി ക്രമവിരുദ്ധമായ നിയമനങ്ങള്‍ നടന്നിട്ടും അത് തടയുന്നതില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടായിട്ടുണ്ടെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അതില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും വീഴ്‌ചയുണ്ടായിട്ടുണ്ടെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഗവര്‍ണറുടെ ഭാഗത്തുള്ള ദൗര്‍ബല്യങ്ങളെ സിപിഎം ചൂഷണം ചെയ്യുകയും അതിന് അദ്ദേഹം വഴങ്ങി കൊടുക്കുകയും ചെയ്‌തു. ഈ വിഷയത്തില്‍ രാഷ്‌ട്രപതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും കെ.സുധാകരൻ കുട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details