കേരളം

kerala

യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും അച്ചടക്ക നടപടി; സംസ്ഥാന സമിതി അംഗത്തിനും ജില്ല ജനറല്‍ സെക്രട്ടിക്കും സസ്‌പെന്‍ഷന്‍

By

Published : Jan 21, 2023, 4:39 PM IST

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ഷൈന്‍ലാല്‍, തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി ഷാലിമാര്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. ജില്ല കമ്മിറ്റി യോഗത്തില്‍ ദേശീയ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയതിനാണ് ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍

Disciplinary action in Youth Congress  Youth Congress  Youth Congress Disciplinary actions  Disciplinary action towards Youth Congress leaders  Shafi Parambil  യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും അച്ചടക്ക നടപടി  യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ഷൈന്‍ലാല്‍  തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി ഷാലിമാര്‍  എൻഎസ് നുസൂര്‍  യൂത്ത് കോണ്‍ഗ്രസ്  അച്ചടക്ക നടപടി വീണ്ടും കടുപ്പിച്ച് യൂത്ത് കോൺഗ്രസ്  ഷാഫി പറമ്പിൽ  കെപിസിസി  വിവേക് നായർ
യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും അച്ചടക്ക നടപടി

തിരുവനന്തപുരം: അച്ചടക്ക നടപടി വീണ്ടും കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. സംസ്ഥാന സമിതി അംഗം ഷൈൻലാൽ, തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി ഷാലിമാര്‍ എന്നിവരെ സസ്പെൻഡ് ചെയ്‌തു. മുൻ സംസ്ഥാന ഉപാധ്യക്ഷൻ എൻഎസ് നുസൂറിന്‍റെ അനുയായികളാണ് നിലവിൽ അച്ചടക്ക നടപടിക്ക് വിധേയരായത്.

ജില്ല കമ്മിറ്റി യോഗത്തിനിടെ ദേശീയ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയതാണ് സസ്പെൻഷന് കാരണം. പാലക്കാട് നടന്ന ചിന്തൻ ശിബിരവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭാരവാഹികൾക്കെതിരെ എടുത്ത അച്ചടക്ക നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് യോഗത്തിൽ തർക്കമുണ്ടായത്. ഇതിന് പിന്നാലെയാണ് നടപടി.

അതേസമയം സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, സംഘടനയുടെ മര്യാദ ലംഘിച്ച് നടപടി എടുക്കുന്നുവെന്ന് ഇവർ ആരോപിച്ചു. ചിന്തൻ ശിബിറിലെ മോശം പെരുമാറ്റത്തിന് വനിത നേതാവ് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്‌തിരുന്നു. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരയേയാണ് ഒരു വർഷത്തേക്ക് കെപിസിസി സസ്പെൻഡ് ചെയ്‌തത്.

ഈ കാലയളവിൽ പാർട്ടി പരിപാടികളിൽ നിന്നും ശംഭുവിനെ വിലക്കുകയും ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി കൂടിയായ വനിതയാണ് 2022 നവംബർ 23 ന് കെപിസിസി പ്രസിഡന്‍റിന് പരാതി നൽകിയത്. കെപിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണനാണ് ഇതു സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കിയത്. വിഷയത്തിൽ ശംഭുവിനെതിരെ നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായിരുന്നു ശംഭു. വനിത നേതാവിന് നേരെയുള്ള മോശം പെരുമാറ്റം കൂടാതെ സംസ്ഥാന ഭാരവാഹികളോട് അടക്കം മോശമായി പെരുമാറിയെന്നും ചിന്തന്‍ ശിബിരില്‍ ശംഭുവിനെതിരെ പരാതിയുണ്ടായിരുന്നു. ഈ വിഷയത്തിലടക്കം വിവേകിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലടക്കം പരാതിയെത്തിയിരുന്നു.

എന്നാൽ പീഡന പരാതി വ്യാജമാണെന്ന് ആരോപിച്ച് വിവേക് നായർ രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരാണ് എന്നായിരുന്നു വിവേകിന്‍റെ പ്രതികരണം. മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്പെന്‍ഡ് ചെയ്‌തതെന്നും വിവേക് പറഞ്ഞു.

ABOUT THE AUTHOR

...view details