സംസ്ഥാനത്ത് ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി - ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വേനൽ മഴയ്‌ക്കൊപ്പം കാറ്റും മഴയും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
തിരുവനന്തപുരം:സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും മിന്നലും തുടരുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. ചെറുവള്ളങ്ങളിൽ മീൻപിടിക്കുന്നവർ മിന്നലുള്ളപ്പോൾ വള്ളത്തിൽ നിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. ബോട്ടുകളിൽ മീൻപിടിത്തത്തിൽ ഏർപ്പെടുന്നവർ മിന്നലുള്ളപ്പോൾ ഡെക്കിൽ ഇറങ്ങിനിൽക്കരുത്. തൊഴിലാളികൾ വാർത്താവിനിമയ ഉപകരണങ്ങൾ സുരക്ഷിതമാക്കി വെയ്ക്കണം.
കാറ്റും മഴയുമുള്ളപ്പോൾ മരങ്ങൾ, പരസ്യ ബോർഡുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.
അടച്ചുറപ്പില്ലാത്തതും ഓലമേഞ്ഞതും ഷീറ്റു പാകിയതുമായ വീടുകളിൽ താമസിക്കുന്നവർ
1077 എന്ന നമ്പറിൽ അറിയിക്കണം.
വൈദ്യുത കമ്പികൾ പൊട്ടിവീഴാൻ സാധ്യതയുണ്ടെങ്കിൽ കെ എസ് ഇ ബിയുടെ 1912 എന്ന നമ്പറിൽ അറിയിക്കണം. പത്രം, പാൽ തുടങ്ങിയവ വിതരണം ചെയ്യുന്നവർ അതിരാവിലെ ജോലിക്കിറങ്ങുമ്പോൾ വഴിയിലെ വെള്ളക്കെട്ടിൽ വൈദ്യുത കമ്പി പൊട്ടിവീണുകിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വെള്ളിയാഴ്ച വരെ വേനൽ മഴയ്‌ക്കൊപ്പം കാറ്റും മഴയും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.