കേരളം

kerala

ETV Bharat / state

ജനവാസകേന്ദ്രത്തിലേക്ക് മലിനജലം: ആശുപത്രിക്ക് എതിരെ നാട്ടുകാർ

മലിനജലം കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുന്നുവെന്ന് പരാതി.

ആശുപത്രിയില്‍ നിന്നും മലിനജലം ഒഴുകുന്നു: നടപടിയെടുക്കാതെ അധികൃതര്‍

By

Published : Apr 10, 2019, 2:19 PM IST

Updated : Apr 10, 2019, 3:50 PM IST


തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയിൽ നിന്നും മലിനജലം ഒഴുകിയെത്തുന്നത് സമീപത്തെ ജനവാസസ്ഥലത്തേക്കെന്ന് പരാതി. ആശുപത്രിയിലെ ശുചിമുറികളിലെയും സെപ്ടിക്ക് ടാങ്കിലെയും മലിനജലമാണ് സമീപ പ്രദേശമായ ഓണാഞ്ചിവിളയിലും പരിസരത്തേക്കും ഒഴുകുന്നത്. മലിന ജലം ഒഴുകിയെത്തുന്നതിന് എതിരെ നടപടിയെടുക്കാത്തതില്‍ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തമാവുകയാണ്.

ജനവാസകേന്ദ്രത്തിലേക്ക് മലിനജലം: ആശുപത്രിക്ക് എതിരെ നാട്ടുകാർ

ആശുപത്രിക്ക് സമീപത്തെ ജനവാസ കേന്ദ്രങ്ങളിലെ കിണറുകളിൽ ആശുപത്രിയില്‍ നിന്നുള്ള മലിനജലം നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ആശുപത്രിയിലെ സുപ്രണ്ട്, പാറശാല പഞ്ചായത്ത്, ബ്ലോക്ക് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും നാളിതുവരെ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികൾക്ക് പകർച്ചവ്യാധികൾ വ്യാപിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.

മഴക്കാലത്ത് മലിനജലം വർധിക്കുമെന്നതിനാൽ ആശങ്കയിലാണ് ജനങ്ങൾ. മലിനജലം ഒഴുകുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് വോട്ട് ബഹിഷ്ക്കരണം, ദേശീയപാത ഉപരോധം തുടങ്ങിയ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ. ആരോഗ്യ ശുചിത്വ മിഷനുമായി ചേർന്ന് സീവേജ് പ്ലാന്‍റിന്‍റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഇതോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും ബ്ലോക്ക് പ്രസിഡന്‍റ് വിആർ സലൂജ പറഞ്ഞു.

Last Updated : Apr 10, 2019, 3:50 PM IST

ABOUT THE AUTHOR

...view details