കേരളം

kerala

ETV Bharat / state

കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് സമരങ്ങളുമായി രാഷ്ട്രീയ കക്ഷികൾ - പ്രതിഷേധ ശൃംഖല ബിജെപി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രക്ഷോഭം തുടര്‍ന്ന് യുഡിഎഫും ബിജെപിയും. വാർഡ് തലത്തിൽ 10 പേര്‍ വീതം പങ്കെടുക്കുന്ന സത്യഗ്രഹ സമരം യുഡിഎഫ് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന വ്യാപകമായി സമരശൃംഖല നടത്തും. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെയാണ് പ്രതിഷേധ ശൃംഖല

kerala piravi day Political parties strikes  കേരളപ്പിറവി ദിനം രാഷ്ട്രീയ സമരങ്ങൾ  യുഡിഎഫ് സമരം കേരളപ്പിറവി  ബിജെപി സമരം കേരളപ്പിറവി  Political parties strikes today  kerala piravi day strikes  പ്രതിഷേധ ശൃംഖല ബിജെപി  സത്യഗ്രഹ സമരം യുഡിഎഫ്
കേരളപ്പിറവി

By

Published : Nov 1, 2020, 9:57 AM IST

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് രാഷ്ട്രീയ കേരളം സാക്ഷിയാകുക നിരവധി സമരങ്ങൾക്ക്. യുഡിഎഫും ബിജെപിയും സിപിഎമ്മുമെല്ലാം ഇന്ന് വിവിധ സമരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിന്‍റെയും ബിജെപിയുടെയും സമരം സംസ്ഥാന സർക്കാരിനെതിരെയാണ്. അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സ്‌പീക്ക് കേരള സമരപരമ്പരയുടെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക സത്യഗ്രഹം നടത്തും. ഓരോ വാർഡിലും 10 പേർ പങ്കെടുക്കുന്ന സത്യഗ്രഹമാണ് നടക്കുന്നത്. സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് നിർവഹിക്കും.

സംസ്ഥാന സർക്കാരിനെതിരെ ബിജെപി സമര ശൃംഖലയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിലാണ് സമര ശൃംഖല നടക്കുക. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സമരങ്ങൾക്ക് നേതൃത്വം നൽകും. സിപിഎം സമരം മാധ്യമങ്ങൾക്കെതിരെയാണ്. കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ ചില സ്ഥാപിത താൽപര്യക്കാരുടെ പ്രചാരണ ഉപകരണങ്ങളായി മാറുന്നുവെന്ന് ആരോപിച്ചാണ് സിപിഎം പ്രതിഷേധ ജനകീയകൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും വാളയാറിലെ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ടും സംസ്ഥാനത്ത് നിരവധി പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്.

ABOUT THE AUTHOR

...view details