ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ കർശന നിർദേശം - DGP's directive
കഴിഞ്ഞ ദിവസം ലോക്‌ഡൗണ്‍ ലംഘിച്ച് നിരവധി പേര്‍ നിരത്തിലിറങ്ങിയതിനെ തുടര്‍ന്നാണ് ഡിജിപിയുടെ നടപടി
ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌ഡൗണുമായി ബന്ധപ്പെട്ട നിരീക്ഷണം കര്‍ശനമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. നിലവിലുളള നിയന്ത്രണങ്ങൾ കര്‍ശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ലോക്‌ഡൗണ്‍ ലംഘിച്ച് നിരവധി പേര്‍ നിരത്തിലിറങ്ങിയതിനെ തുടര്‍ന്നാണ് ഡിജിപിയുടെ നടപടി. ഒരിക്കൽ പിടിച്ചെടുത്ത് വിട്ടു നൽകിയ വാഹനങ്ങൾ വീണ്ടും പിടിച്ചെടുക്കാൻ ഇടയായാൽ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.