തിരുവനന്തപുരം:ഉത്ര കേസിൽ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡി. ജി.പി അനിൽകാന്ത്. ശാസ്ത്രീയമായി കേസ് തെളിയിച്ചതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉത്ര കേസ്. പ്രതി കുറ്റക്കാരനെന്ന കോടതി വിധിയിലൂടെ, പൊലീസിന്‍റെ കഠിനാധ്വാനത്തിന് ഫലം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്ര കേസിൽ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡി. ജി.പി അനിൽകാന്ത്. ALSO READ:ഉത്ര വധക്കേസ് : ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍
അന്വേഷണം ഏറെ പ്രയാസകരമായിരുന്നുവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഡി.ജി.പി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സന്തോഷമുണ്ടെന്ന് കേസന്വേഷണത്തിന് മേൽനോട്ടം നൽകിയ മുൻ കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ പ്രതികരിച്ചു.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ്. ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. സംസ്ഥാനത്ത് പാമ്പിനെ കൊണ്ട് കടിപ്പിച്ചു ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസ് കൂടിയാണിത്.