പൗരത്വ നിയമ പ്രതിഷേധം: കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി - പൗരത്വ നിയമ പ്രതിഷേധം
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ഡിജിപി
ഡിജിപി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ പ്രതിഷേധിക്കുന്ന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതുമായി ബന്ധപ്പെട്ട് ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ഡിജിപി പ്രസ്താവനയിലൂടെ വ്യക്തമാക്കി.