കേരളം

kerala

ETV Bharat / state

വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ചൂടില്‍; വികസന മുരടിപ്പ് ചർച്ചയാകും

റോഡുകളുടെ ദുരവസ്ഥ വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

വികസന മുരടിപ്പ് പ്രധാന ചർച്ചയാകും

By

Published : Oct 5, 2019, 9:52 AM IST

Updated : Oct 5, 2019, 11:32 AM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഈ തെരഞ്ഞടുപ്പിലും ചർച്ചക്ക് ഉയരുന്ന പ്രധാന വിഷയം വികസന മുരടിപ്പാണ്. ഇതില്‍ പ്രധാനപ്പെട്ടത് റോഡുകളുടെ ശോചനീയാവസ്ഥയും. മണ്ഡലത്തിലെ പ്രധാന റോഡുകളില്‍ ഭൂരിഭാഗവും ശോചനീയാവസ്ഥയിലാണ്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പരുത്തിപ്പാറ-മുട്ടട, വയലിക്കട-മണ്ണന്തല, മുട്ടട- നന്തന്‍കോട് റോഡുകൾ തകര്‍ന്ന നിലയിലാണ്. പേരൂര്‍ക്കടയില്‍ നിന്നും ശാസ്തമംഗലത്തേക്കുള്ള റോഡിൻ്റെ അവസ്ഥയും വ്യത്യസ്ഥമല്ല. ഗ്രാമീണ മേഖലകളിലും നഗര മേഖലകളിലും യാത്രക്കാരുടെ നടവൊടിക്കുന്ന നിലയിലാണ് റോഡിലെ കുഴികള്‍.

വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ചൂടില്‍; വികസന മുരടിപ്പ് ചർച്ചയാകും
Last Updated : Oct 5, 2019, 11:32 AM IST

ABOUT THE AUTHOR

...view details