കേരളം

kerala

ETV Bharat / state

കെഎസ്ആര്‍ടിസി ബസുകളില്‍ സുരക്ഷ ശക്തമാക്കി ഗതാഗത വകുപ്പ് - KSRTC buses

ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി ഗതാഗത വകുപ്പ്

കെഎസ്ആര്‍ടിസി ബസ്  ഗതാഗത വകുപ്പ്  ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ  കെഎസ്ആര്‍ടിസി ബസുകളില്‍ സുരക്ഷ ശക്തമാക്കി ഗതാഗത വകുപ്പ്  Department of Transport  KSRTC buses  Department of Transport strengthens security on KSRTC buses
കെഎസ്ആര്‍ടിസി ബസുകളില്‍ സുരക്ഷ ശക്തമാക്കി ഗതാഗത വകുപ്പ്

By

Published : Jun 14, 2020, 8:59 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ കൊവിഡ് സുരക്ഷ ശക്തമാക്കാൻ നിര്‍ദേശം. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ബസുകളില്‍ ഡ്രൈവറുടെ ക്യാബിൻ പ്രത്യേക സംവിധാനം ഉപയോഗിച്ച് വേർതിരിക്കും. കണ്ടക്ടർമാർ യാത്രക്കാരിൽ നിന്നും സുരക്ഷാ അകലം പാലിക്കണമെന്നും മാസ്കും ഗ്ലൗസും സാനിറ്റൈസറും നിർബന്ധമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കെഎസ്ആർടിസി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സർവീസ് നടത്തുന്ന ബസുകളിൽ ആയിരിക്കും ആദ്യഘട്ടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക.

ABOUT THE AUTHOR

...view details