തിരുവനന്തപുരം: യാക്കോബായ സുറിയാനി വിഭാഗത്തിന്‍റെ മരണാനന്തര കർമ്മങ്ങൾക്ക് തടസ്സം നിന്നാൽ ഓർത്തഡോക്സ് വിഭാഗവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കേണ്ടിവരുമെന്ന് സഭാ മെത്രാപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. 22ന് ചേരുന്ന സുനഹദോസിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. 12ന് സെക്രട്ടേറിയറ്റിന് ചുറ്റും വിശ്വാസമതിൽ തീർക്കും.
വിശ്വാസികളുടെ മൃതസംസ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നതായി യാക്കോബായ സഭ - Orthodox Church vs. Jacobite Church
കട്ടച്ചിറയിൽ 12 ദിവസമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്കരിക്കാൻ സഹായം തേടി പത്തംഗ സംഘം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി
കട്ടച്ചിറയിൽ 12 ദിവസമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്കരിക്കാൻ സഹായം തേടി പത്തംഗ സംഘം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി. യാക്കോബായ സുറിയാനി സഭ നേരിടുന്ന പ്രതിസന്ധികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിൽ മുംബൈ ഭദ്രാസനാധിപൻ തോമസ് അലക്സന്ത്രയോസിന്‍റെ നേതൃത്വത്തിൽ സഹന സമരം നാലാം ദിവസത്തിലേക്ക് കടന്നു. 12ന് സെക്രട്ടേറിയറ്റിന് ചുറ്റും വിശ്വാസമതിൽ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.