വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചുനൽകിയ പ്രതികൾ പിടിയിൽ - fake covid negative certificates
പൊഴിയൂർ പള്ളിവിളാകം വീട്ടിൽ സ്റ്റഡി ബായ് (32)പുതുവൽ പുരയിടത്തിൽ സാഗർ (29) എന്നിവരെയാണ് പൊഴിയൂർ പൊലീസ് അറസ്‌റ്റ് ചെയ്തത്.
തിരുവനന്തപുരം: പൊഴിയൂരിൽ വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. മത്സ്യത്തൊഴിലാളികൾക്ക് ഉൾപ്പെടെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിയ കേസിലാണ് പൊഴിയൂർ പള്ളിവിളാകം വീട്ടിൽ സ്റ്റഡി ബായ് (32)പുതുവൽ പുരയിടത്തിൽ സാഗർ (29) എന്നിവരെ പൊഴിയൂർ പൊലീസ് അറസ്‌റ്റ് ചെയ്തത്. പൊഴിയൂർ ഫാമിലി ഹെൽത്ത് സെന്ററിന്റെ ഓഫീസ് സീലും, മെഡിക്കൽ ഓഫീസറിന്റെ ഓഫിസിഷ്യൽ സീലും വ്യാജമായി നിർമ്മിച്ചായിരുന്നു തട്ടിപ്പ്. വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നതിന് പ്രതികൾ ആവശ്യക്കാരിൽ നിന്ന് ഒരു സർട്ടിഫിക്കറ്റിന് 500 മുതൽ 2000 രൂപ വരെ ഈടാക്കി വന്നിരുന്നു. ഇത്തരത്തിൽ 500 ലധികം വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പൊലീസ് പറയുന്നു. കളിയിക്കാവിളയിലെ സ്വകാര്യ പ്രസ്സിൽ നിന്നും വ്യാജ സീലുകൾ തരപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മത്സ്യ തൊഴിലാളിൽ നിന്ന് ഉൾപ്പെടെ ഡോക്‌ടറിനും ആരോഗ്യപ്രവർത്തകർക്കും നൽകാനാണെന്നു പറഞ്ഞാണ് തുകകൾ ഇവർ സംഘം ചേർന്ന് കൈപ്പറ്റിയിരുന്നത്.