തിരുവനന്തപുരം: കൊവിഡ് 19 ഭീതിയെ തുടർന്ന് ആറ്റുകാൽ പൊങ്കാലക്കെത്തിയവരുടെ എണ്ണം മുൻ വർഷത്തേക്കാൾ കുറവ്. കുടുംബസമേതം പൊങ്കാലയിടാൻ എത്തുന്നവരുടെ എണ്ണം ഇത്തവണ കുറഞ്ഞു. കൊവിഡ് 19 പടരുന്നതിനാൽ ജനങ്ങൾ ഒത്തുകൂടുന്ന പരിപാടികൾ കഴിയുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു . പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പൊങ്കാലക്ക് എത്തരുതെന്നും നിർദേശമുണ്ടായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആറ്റുകാൽ പൊങ്കാലക്ക് ലക്ഷക്കണക്കിന് പേരാണ് പതിവായി ഒത്തുകൂടാറുള്ളത്. വിദേശികളും പൊങ്കാലയിടാൻ തലസ്ഥാനത്ത് എത്താറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
കൊവിഡ് ഭീതി; ആറ്റുകാല്‍ പൊങ്കാലക്കെത്തിയവരുടെ എണ്ണത്തിൽ കുറവ് - ആറ്റുകാല്‍ പൊങ്കാല
പനി, ചുമ, ജലദോഷം തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവർ പൊങ്കാലക്ക് എത്തരുതെന്ന് നിർദേശമുണ്ടായിരുന്നു
കൊവിഡ് ഭീതി; ആറ്റുകാല്‍ പൊങ്കാലക്കെത്തിവരുടെ എണ്ണത്തിൽ മുൻവര്‍ഷത്തേക്കാൾ കുറവ്
മാസ്‌ക് ധരിച്ച് നിരവധി പേരാണ് പൊങ്കാലയിടാൻ എത്തിയത്. 12 ആംബുലൻസുകളും അഞ്ച് ബൈക്ക് ആംബുലൻസുകളും മുൻ കരുതലായി ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയിരുന്നു. സർക്കാർ തലത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് മാസങ്ങൾക്ക് മുമ്പേ മുന്നൊരുക്കങ്ങൾ നടത്തിയതിനാലാണ് കൊവിഡ് ഭീതിയിലും പൊങ്കാല മാറ്റി വയ്ക്കാതിരുന്നത്.
Last Updated : Mar 9, 2020, 9:01 PM IST