തിരുവനന്തപും: കൊവിഡ് ഭീതി കെഎസ്ആര്‍ടിസി സര്‍വീസുകളെയും സാരമായി ബാധിച്ചെന്ന് ജീവനക്കാര്‍. തലസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഏതാണ്ട് നിലച്ചമട്ടാണ്. തിരുവനന്തപുരം ബസ് ടെര്‍മിനലില്‍ യാത്രക്കാര്‍ പൊതുവെ കുറവാണ്. കൊവിഡ് 19 മുന്‍കരുതലുകളുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി പോലുള്ള പൊതുഗതാഗത സംവിധാനത്തില്‍ യാത്രചെയ്യാന്‍ ആളുകള്‍ക്ക് പേടിയാണ്.
യാത്രക്കാരില്ലാതെ കെ.എസ്.ആര്‍.ടി.സി; ദിവസ വരുമാനത്തില്‍ ഇടിവ് - less number of passengers
തലസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ ഏതാണ്ട് നിലച്ചമട്ടാണ്.
യാത്രക്കാരില്ലാതെ കെ.എസ്.ആര്‍.ടി.സി; ദിവസവരുമാനത്തില്‍ ഇടിവ്
കഴിഞ്ഞ നാല് ദിവസം കൊണ്ട് കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചതെന്ന് ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഓരോ ദിവസം കഴിയും തോറും ഏകദേശം ഒന്നര കോടി രൂപയുടെ കുറവാണ് ഉണ്ടാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Last Updated : Mar 15, 2020, 3:55 PM IST