തിരുവനന്തപുരം: ഇലക്ട്രിക് ഓട്ടോകൾക്ക് നൽകിയ നികുതിയിളവ് ഗുണം ചെയ്യും എന്ന കണക്ക് കൂട്ടലിലാണ് കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനം. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ബജറ്റില്‍ നികുതിയിളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ഓട്ടോകളുടെ ആദ്യ അഞ്ചു വർഷത്തെ നികുതി പൂർണമായും ഒഴിവാക്കി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ എന്നിവക്ക് ഒറ്റത്തവണ നികുതി അഞ്ച് ശതമാനമായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ധനമന്ത്രിയുടെ ഈ പ്രഖ്യാപനം ഗുണമാകും എന്ന കണക്കുകൂട്ടലിലാണ് പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്.
ഇലക്ട്രിക് ഓട്ടോകള്‍ക്ക് നികുതിയിളവ് പ്രഖ്യാപനം; പ്രതീക്ഷയോടെ കെഎഎല്‍ - ഇലക്ട്രിക് ഓട്ടോ
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ബജറ്റില്‍ നികുതിയിളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ഓട്ടോകളുടെ ആദ്യ അഞ്ചു വർഷത്തെ നികുതി പൂർണമായും ഒഴിവാക്കി
ഒരുകാലത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുകയും പിന്നീട് നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുകയും ചെയ്ത പൊതുമേഖലാസ്ഥാപനം ഇപ്പോൾ ഇലക്ട്രിക് ഓട്ടോകൾ രംഗത്തിറക്കി അതിജീവനത്തിന്‍റെ പാതയിലാണ്. ബജറ്റിൽ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കൂടുതൽ പേർ ഇലക്ട്രിക് ഓട്ടോയ്ക്കായി രംഗത്തെത്തുമെന്നാണ് കെ.എ.എൽ പ്രതീക്ഷിക്കുന്നത്. നിർമാണം വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ പൊതുമേഖലാ സ്ഥാപനം. ഇതിനായി രണ്ട് പ്ലാന്‍റുകൾ കൂടി ആരംഭിക്കും. മികച്ച പ്രവർത്തനത്തിലൂടെ ഈ ഈ സാമ്പത്തിക വർഷം തന്നെ പ്രതിസന്ധികൾ തരണം ചെയ്ത് ലാഭത്തിൽ എത്താമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.