തിരുവനന്തപുരം: നാടാർ സമുദായത്തെ പൂർണമായും ഒബിസിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ഇതുവരെ ഹിന്ദു നാടാര്‍, എസ്‌ഐയുസി വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണം ഉണ്ടായിരുന്നത്. ഇനിമുതൽ ക്രൈസ്തവ നാടാരും ഒബിസിയിൽ ഉൾപ്പെടും. കേരളത്തിൽ ഈ തീരുമാനം തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടുന്നത് .
നാടാർ സമുദായം ഇനി പൂർണ്ണമായും ഒബിസിയിൽ
ക്രൈസ്തവ നാടാര്‍ വിഭാഗത്തെയും ഒബിസിയിൽ ഉള്‍പ്പെടുത്തി. മന്ത്രിസഭായോഗത്തിലാണ് നാടാർ സമുദായത്തെ പൂർണ്ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ തീരുമാനം ഉണ്ടായത്.
നാടാർ സമുദായം ഇനി പൂർണ്ണമായും ഒബിസിയിൽ
തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രബലമായ സമുദായമാണ് നാടാർ സമുദായം. നാടാർ സമുദായത്തിൽപ്പെട്ടവരെ പൂർണ്ണമായും ഒ ബി സി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകണമെന്ന് വളരെ കാലമായി ഉയരുന്ന ആവശ്യമായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൈക്കൊണ്ട ഈ തീരുമാനം നാടാർ വോട്ടുകൾ ലക്ഷ്യമിട്ടാണെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.