യൂത്ത് കോൺഗ്രസ് ഹർത്താലിലെ മുഴുവൻ കേസുകളിലും ഡീൻ കുര്യാക്കോസിനെ പ്രതിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്‍റെ നിയമോപദേശം. കാസർകോട്ടെ രണ്ട് യുഡിഎഫ് ഭാരവാഹികളെയും ജില്ലയിലെ കേസുകളിൽ പ്രതിയാക്കണമെന്നും അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നിര്‍ദേശിച്ചു.
യൂത്ത് കോൺഗ്രസ് ഹർത്താല്‍: മുഴുവൻ കേസുകളിലും ഡീനിനെ പ്രതിയാക്കണമെന്ന് നിയമോപദേശം - ശബരിമല കർമ്മസമിതി
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്ത ഹിന്ദു ഐക്യവേദി, ശബരിമല കർമ്മസമിതി, ആർഎസ്എസ് ബിജെപി നേതാക്കളെയും പ്രതിചേർക്കാനും നിർദേശം.
യൂത്ത് കോൺഗ്രസ് ഹർത്താല്‍: മുഴുവൻ കേസുകളിലും ഡീനിനെ പ്രതിയാക്കണമെന്ന് നിയമോപദേശം
ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും അഡീഷണൽ എജി വ്യക്തമാക്കി.ഹർത്താലിൽ ഉണ്ടായ പൊതു നാശനഷ്ടത്തിന്‍റെ കണക്ക് ഡിജിപി തയ്യാറാക്കണമെന്നും അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് അറിയിച്ചു.