തിരുവനന്തപുരം: കെഎസ്യു യൂത്ത്‌കോണ്‍ഗ്രസ് സമരം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് സെക്രട്ടേറിയേറ്റ് പരിസരത്ത് വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ പൊലീസ് വാഹനം ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ തടഞ്ഞു. അറസ്റ്റ് അന്യായാമാണെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും എംപി ആവശ്യപ്പെട്ടു. പ്രതിഷേധം നീണ്ടതോടെ അനുനയ ശ്രമവുമായി പൊലീസ് രംഗത്തെത്തി.
സമരം കഴിഞ്ഞ് മടങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരം അറസ്റ്റ് ചെയ്തു; എംപി ഇടപെട്ടതോടെ വെറുതെവിട്ടു
അറസ്റ്റ് അന്യായാമാണെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും എംപി ഡീന്‍ കുര്യാടക്കോസ് ആവശ്യപ്പെട്ടു
സമരം കഴിഞ്ഞ് മടങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരം അറസ്റ്റ് ചെയ്തു; എംപി ഇടപെട്ടതോടെ വെറുതെവിട്ടു
അറസ്റ്റ് ചെയ്തവരെ വിട്ടയച്ചില്ലെങ്കില്‍ തന്നെയും കസ്റ്റഡിയില്‍ എടുക്കണമെന്ന നിലപാടില്‍ ഡീന്‍ ഉറച്ച് നിന്നതോടെ എംപിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ പ്രവര്‍ത്തകരെയും വിട്ടയക്കാന്‍ തീരുമാനമായതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.
Last Updated : Jul 23, 2019, 1:35 PM IST