തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വി.സിമാർക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് വിസിമാർ ഗവർണർക്ക് ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സമയപരിധി അവസാനിക്കുക.
ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വി.സിമാരുടെ സമയ പരിധി ഇന്ന് അവസാനിക്കും - ഗവര്‍ണര്‍
വിവിധ സര്‍വകലാശാലകളിലെ വി സിമാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നേരിട്ട് മറുപടി നല്‍കാനുള്ള കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.
യുജിസി മാർഗനിർദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നൽകിയ വിസിമാർ ഗവർണറെ അറിയിച്ചത്. അതേസമയം കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജികളിന്മേൽ ഗവർണർ ഇന്ന് ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നോട്ടീസ് ലഭിച്ച വിസിമാർക്ക് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നാകും വാദം.
കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജികൾ തള്ളണമെന്നാവശ്യപ്പെട്ടാകും ഗവർണർ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കുക. മറുപടി നൽകിയ വിസിമാർക്ക് ഹിയറിങ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സിയായി ചുമതലയേറ്റ ഡോ.സിസാ തോമസ് ഇന്ന് ഗവർണറെ കാണും. എസ്എഫ്ഐയുടെയും ഉദ്യോഗസ്ഥരുടെയും പ്രതിഷേധത്തിനിടെ കടലാസിൽ എഴുതി ഒപ്പിട്ടാണ് സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തത്.