ചിങ്ങം :ഇന്ന് നിങ്ങൾക്ക് കുറേക്കൂടി നല്ലൊരു ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കൾ, പ്രത്യേകിച്ച് എതിർ ലിംഗത്തിലുള്ളവരുമായി അടുത്ത് ഇടപഴകാനാവും. മനോഹരമായ ചില സ്ഥലങ്ങള്‍ സന്ദർശിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. എന്നാൽ, നിങ്ങൾ ചഞ്ചലമനസ്കര്‍ ആണെങ്കിൽ, ആ അവസരങ്ങൾ കൈയിൽ നിന്ന് തെന്നിമാറാന്‍ ഇടയുണ്ട്.
കന്നി : നിങ്ങൾ ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയപാതയിലേക്ക് എത്താനിടയുണ്ട്. തൊഴിലാളികൾക്ക്, തൊഴില്‍പരവും ധനപരവുമായ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം.
തുലാം : ഈ ദിവസങ്ങളിൽ വ്യാപാരികൾക്ക് ലാഭം വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ തൊഴിലാളികളും മറ്റ് സഹപ്രവർത്തകരും നല്ല രീതിയില്‍ സഹകരിക്കും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ ഒരുപക്ഷേ, തീർഥാടനത്തിനുള്ള അവസരം നിങ്ങള്‍ക്കുണ്ടാകും.
വൃശ്ചികം :എല്ലാ കാര്യങ്ങളിലും സുരക്ഷാപരമായ ഇടപെടലിന് ഇന്ന് നിങ്ങൾ ശ്രദ്ധ നല്‍കണം. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകണമെന്നില്ല. കോപം നിയന്ത്രിക്കേണ്ടതുണ്ട്.
ധനു : നിങ്ങൾക്ക് ഇന്ന് ശുഭകരവും സന്തോഷകരവുമായ ഒരു ദിവസമായിരിക്കും. ഈ ദിവസം മുഴുവൻ നിങ്ങൾ ഊർജസ്വലനും സന്തോഷവാനും ആയിരിക്കാൻ സാധ്യതയുണ്ട്. വിദേശികളുമായുള്ള സഹവാസം ആസ്വദിക്കാന്‍ ഇടയുണ്ട്. സുഹൃത്തുക്കളുമായി ആശയവിനിമയത്തിനുള്ള സാധ്യതയുമുണ്ട്. സാഹിത്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ദിവസമാണിന്ന്. നിങ്ങൾക്കിന്ന് പങ്കാളിത്തവ്യാപാരം ലാഭകരമാകും.
മകരം : നിങ്ങൾ ഏറ്റെടുത്ത കച്ചവടവിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് ഇന്ന് തെളിയും. നിങ്ങൾ ആസൂത്രണം ചെയ്തതനുസരിച്ച് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും. ഒരു തടസവുമില്ലാതെ കച്ചവടം തുടരാം. നിങ്ങളുടെ പങ്കാളികളും സഹപ്രവർത്തകരും ഊഷ്മളമായി നിങ്ങളോട് പ്രതികരിക്കും.
കുംഭം : നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. കാരണം, ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്കണ്ഠാകുലരായിരിക്കും. സ്ത്രീകള്‍ അവരുടെ കര്‍ക്കശസ്വഭാവം മാറ്റിവച്ച് എല്ലായ്പ്പോഴും ശാന്തരായിരിക്കണം. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ ഒഴിവാക്കണം. നിങ്ങളുടെ ക്രിയാത്മകമായ കഴിവുകള്‍ ഇന്ന് കൂടുതല്‍ പ്രചോദിതമാകും. ഇന്ന് കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. നിങ്ങളുടെ ഐ.ക്യു (Intelligence Quotient) നില വളരെ ഉയര്‍ന്നതായിരിക്കും. ഇക്കാരണത്താല്‍ തന്നെ, ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ ചെലവുകള്‍ പെട്ടെന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
മീനം : ഇന്ന് നിങ്ങള്‍ക്ക് കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്റെ ഫലമായി നിങ്ങളുടെ മനോവീര്യം നഷ്ടപ്പെട്ടേക്കും. നിങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ നിങ്ങളുടെ സംസാരം കര്‍ശനമായി നിയന്ത്രിക്കണം. അവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളും പ്രശ്നങ്ങളും ഇന്ന് നേരിടേണ്ടിവരും. വസ്തുവിനേയോ വാഹനങ്ങളേയോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെയധികം ജാഗ്രത പാലിക്കണം.
മേടം : ഈ ദിവസം നിങ്ങൾക്ക് ശുഭകരവും സംഭവബഹുലവുമായിരിക്കും. എന്നാൽ, നിങ്ങൾ മാനസികമായി അസ്വസ്ഥനായതിനാൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധ ചെലുത്താനോ നിർണായക തീരുമാനം എടുക്കാനോ കഴിയില്ല. ഇന്ന് നിങ്ങൾ ഔദ്യോഗിക യാത്രകൾ നടത്താൻ വളരെയധികം സാധ്യതയുണ്ട്.
ഇടവം : ഈ ദിവസം മുഴുവൻ നിങ്ങള്‍ ശാന്തതയോടെ തുടരേണ്ടതുണ്ട്. ആശയക്കുഴപ്പവും വിവേചനവും സൃഷ്ടിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. അനുരഞ്ജനവും പ്രീണന മനോഭാവവും നിലനിർത്താൻ ശ്രമിക്കുക. നിങ്ങൾക്കിന്നൊരു യാത്ര നീട്ടിവയ്ക്കേണ്ടിവരും.
മിഥുനം : ഈ ദിവസം സാമ്പത്തിക നേട്ടങ്ങൾ സംഭവിക്കാന്‍ ഇടയുണ്ട്. നല്ല ഭക്ഷണം കഴിക്കാനും പ്രിയപ്പെട്ട വസ്ത്രം ധരിക്കാനും സുഹൃത്തുക്കളുമായി കൂട്ടായ്മ ആസ്വദിക്കാനും ഇടയുണ്ട്. ഇന്ന് നിങ്ങൾ തികഞ്ഞ ആരോഗ്യം കൈവരിക്കും. എന്നാൽ, പാഴ്ച്ചെലവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അക്കാര്യത്തിൽ ജാഗ്രത പാലിക്കുക.
കര്‍ക്കടകം : ഈ ദിവസം, നിങ്ങൾ ആശയക്കുഴപ്പത്തിലാകാനും വിഷമിക്കാനും സാധ്യതയുണ്ട്. അതിനാൽ, പ്രധാനപ്പെട്ട തീരുമാനങ്ങൾ മാറ്റിവയ്ക്കുക. നിങ്ങളുടെ കുടുംബാംഗങ്ങള്‍ ദുരിതം നേരിടാന്‍ ഇടയുണ്ട്. ഇന്ന് അമിതമായ ചെലവുകള്‍ സംഭവിച്ചേക്കാം. കുടുംബത്തിലെ ആന്തരിക പ്രശ്നങ്ങൾക്കായി നിങ്ങളുടെ സമയം മാറ്റിവയ്ക്കേണ്ടി വരാനിടയുണ്ട്. നിങ്ങളുടെ നാവ് നിയന്ത്രിക്കുന്നത് നല്ലതാണ്.