കേരളം

kerala

ETV Bharat / state

തലസ്ഥാനത്തെ സ്വർണക്കവർച്ച; സിസിടിവി ദൃശ്യം പുറത്ത് - gold robbery

ആക്രമണത്തിന് ഇരയായ സമ്പത്തിന്‍റെ വാഹനം കവർച്ചക്കാർ പിന്തുടരുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്

പള്ളിപ്പുറത്തെ സ്വർണക്കവർച്ച  സ്വർണക്കവർച്ച  സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു  gold robbery  CCTV footage
പള്ളിപ്പുറത്തെ സ്വർണക്കവർച്ച; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

By

Published : Apr 13, 2021, 10:23 AM IST

തിരുവനന്തപുരം: പള്ളിപ്പുറത്ത് 100 പവൻ സ്വർണം കവർന്ന സംഭവത്തിൽ പ്രതികളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ആക്രമണത്തിന് ഇരയായ സമ്പത്തിന്‍റെ വാഹനം കവർച്ചക്കാർ പിന്തുടരുന്ന ദൃശ്യമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

പള്ളിപ്പുറത്തെ സ്വർണക്കവർച്ച; പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കവർച്ചയ്ക്ക് സഹായം നൽകിയവരെ സംബന്ധിച്ചും വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിൻകരയിൽ ജ്വല്ലറി നടത്തുന്ന സമ്പത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം എട്ടു പേരടങ്ങുന്ന സംഘം കാർ തടഞ്ഞു സ്വർണം അപഹരിച്ചത്. പത്തംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സൈബർസെല്ലിന്‍റെ സഹായം ഉപയോഗപ്പെടുത്തിയും അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് .

ABOUT THE AUTHOR

...view details