കേരളം

kerala

ETV Bharat / state

Cyber Attack Against Achu Oommen : അച്ചു ഉമ്മനെതിരായ സൈബർ അക്രമണം : ചോദ്യം ചെയ്യലിന് ഹാജരാകാൻ നന്ദകുമാറിന് നോട്ടിസ് - സൈബർ ആക്രമണത്തിൽ അച്ചു ഉമ്മൻ പരാതി നൽകി

Achu Oommen Cyber Attack : നന്ദകുമാറിനോട് ബുധനാഴ്‌ച ഹാജരാകാനാണ് പൊലീസ് അറിയിച്ചിരിക്കുന്നത്

Police Notice to Nandakumar on Cyber Attack  Police Notice to Nandakumar  Achu Oommen Cyber Attack  Police Notice to Nandakumar  Notice to Nandakumar to appear for questioning  police issued a notice to K Nandakumar  K Nandakumar  cyber attack against Achu Oommen  അച്ചു ഉമ്മനെതിരായ സൈബർ അക്രമണം  ചോദ്യം ചെയ്യലിന് ഹാജരാകാൻ നന്ദകുമാറിന് നോട്ടിസ്  നന്ദകുമാറിന് നോട്ടിസ്  ഇടത് സംഘടന നേതാവ് കെ നന്ദകുമാറിന് നോട്ടിസ്  ഇടത് സംഘടന നേതാവ് കെ നന്ദകുമാർ  സൈബർ ആക്രമണത്തിൽ അച്ചു ഉമ്മൻ പരാതി നൽകി  സൈബർ ആക്രമണം
Achu Oommen Cyber Attack Police Notice to Nandakumar

By ETV Bharat Kerala Team

Published : Sep 4, 2023, 1:22 PM IST

Updated : Sep 4, 2023, 5:56 PM IST

തിരുവനന്തപുരം : അച്ചു ഉമ്മനെതിരെ നടന്ന സൈബർ അക്രമണത്തിൽ ഇടത് സംഘടന നേതാവ് കെ നന്ദകുമാറിന് നോട്ടിസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് പൂജപ്പുര പൊലീസിന്‍റെ നടപടി. പുതുപ്പള്ളി വോട്ടെടുപ്പിന്‍റെ പിറ്റേദിവസമായ ബുധനാഴ്‌ച ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത് (Cyber Attack Against Achu Oommen).

ഇന്നലെയായിരുന്നു പൊലീസ് നോട്ടിസ് നൽകിയത്. കേസിന്‍റെ അന്വേഷണ ചുമതലയുള്ള പൂജപ്പുര എസ് ഐ പ്രവീണാണ് നന്ദകുമാറിനോട് മൊഴിയെടുപ്പിനായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചത്. നേരത്തെ സൈബർ ആക്രമണത്തിൽ അച്ചു ഉമ്മൻ പരാതി നൽകിയതോടെ കെ നന്ദകുമാർ സാമൂഹ്യ മാധ്യമങ്ങൾ വഴി മാപ്പ് പറഞ്ഞിരുന്നു.

പരാതി നൽകിയതിന് പിന്നാലെ ഓഗസ്റ്റ് 30ന് പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്‍റെ മൊഴി രേഖപ്പെടുത്തി. വനിത കമ്മിഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലുമായിരുന്നു അച്ചു ഉമ്മൻ പരാതി നൽകിയിരുന്നത്. സെക്രട്ടേറിയറ്റിലെ മുൻ ഇടത് നേതാവാണ് കെ നന്ദകുമാർ.

READ MORE:Achu Oommen Complaint on Cyber Attack 'ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുത്'; സൈബർ ആക്രമണത്തില്‍ പരാതി നല്‍കി അച്ചു ഉമ്മന്‍

താൻ നടത്തിയ പരാമർശങ്ങൾ അച്ചു ഉമ്മന് വിഷമം ഉണ്ടാക്കിയതിൽ ദുഃഖിക്കുന്നുവെന്ന് പരാതിക്ക് പിന്നാലെ നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ പേര് ഒരു നേട്ടങ്ങൾക്ക് വേണ്ടിയും ഉപയോഗിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ദുഃഖിപ്പിക്കുന്നു എന്നുമായിരുന്നു സംഭവത്തിൽ അച്ചു ഉമ്മന്‍റെ പ്രതികരണം.

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെയും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസിന്‍റെയും കുടുംബാംഗങ്ങൾക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ ആണ് നടന്നത്. സംഭവത്തിൽ ഉമ്മൻചാണ്ടിയുടെ മകളും ചാണ്ടി ഉമ്മന്‍റെ സഹോദരിയുമായ അച്ചു ഉമ്മനായിരുന്നു ആദ്യം പരാതിയുമായി രംഗത്ത് വന്നത്. മോഡൽ ആയ അച്ചു ഉമ്മന്‍റെ ചിത്രങ്ങൾ അടക്കം പോസ്റ്റ് ചെയ്‌തായിരുന്നു സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങൾ. സമാന രീതിയിൽ ജെയ്‌ക് സി തോമസിന്‍റെ കുടുംബാംഗങ്ങൾക്ക് എതിരെയും സൈബർ ആക്രമണം നടന്നിരുന്നു.

ഇന്ന് നിശബ്‌ദ പ്രചരണം : അതേസമയം പുതുപ്പള്ളിയെ ഇനി ആര് നയിക്കുമെന്ന് വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെയാണ് പുതുപ്പള്ളിയില്‍ വോട്ടർമാർ പോളിങ്ങ് ബൂത്തിലേക്ക് പോകുക. ഇന്ന് നിശബ്‌ദ പ്രചരണമാണ്. ആവേശകരമായ കൊട്ടിക്കലാശവും മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണത്തിനും ശേഷം വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികള്‍ (Puthupally Byelection Campaigning).

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും മണ്ഡലത്തില്‍ ഇന്ന് സജീവമായി വോട്ടര്‍മാരെ കാണുകയാണ് (Silent campaign today in Puthuppally). ഇതുവരെ കണ്ടിട്ടില്ലാത്ത പ്രചരണ കോലാഹലങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമാണ് പുതുപ്പള്ളിക്കാര്‍ ഇത്തവണ സാക്ഷിയായത് എന്നതും ശ്രദ്ധേയമാണ്.

READ MORE:Puthuppally Byelection Campaigning പുതുപ്പള്ളിയില്‍ ഇന്ന് നിശബ്‌ദ പ്രചാരണം; വോട്ടുറപ്പിക്കാന്‍ സജീവമായി മുന്നണികള്‍

Last Updated : Sep 4, 2023, 5:56 PM IST

ABOUT THE AUTHOR

...view details