തിരുവനന്തപുരം: വിതുര പേപ്പാറയിൽ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. മേമല സ്വദേശിയായ മാധവനെയാണ് കഴിഞ്ഞ വെള്ളിയാഴ്‌ച പേപ്പാറ പട്ടൻകുളിച്ച പാറയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വരുന്നതായി തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ വിതുര പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുടമസ്ഥൻ താജുദ്ദീനെ അറസ്റ്റ് ചെയ്‌തു.
കൊലപാതകം നടത്തി മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടു; പ്രതി പിടിയിൽ - dead body found peppara news
വാറ്റ് ചാരായം കുടിക്കാൻ വീട്ടിലെത്തിയ മാധവനുമായി കാശിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
വിതുരയിൽ വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ പ്രതി പിടിയിൽ
ബുധനാഴ്‌ച വീട്ടിൽ വാറ്റ് ചാരായത്തിന് എത്തിയ മാധവനുമായി കാശിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. മാധവനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ താജുദ്ദീനെ വീടിന് സമീപത്തെ ഒരു ഉൾവനത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്നും പൊലീസ് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.
Last Updated : Dec 1, 2020, 11:16 AM IST